Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Commission

രേ​ഖ​കളുള്ള ഒ​രാ​ൾ പോ​ലും പു​റ​ത്താ​ക​രു​ത്; പ​ശ്ചി​മ ബം​ഗാ​ൾ എ​സ്ഐ​ആ​റി​ൽ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​യ 70 ല​ക്ഷം പേ​രി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ത​യാ​റാ​യ​വ​രു​ടെ​യെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ആ​ർ​ട്ടി​ക്കി​ൾ 142 പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ എ​സ്ഐ​ആ​റി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ചു.

മൂ​ന്ന് വ​ർ​ഷ​മെ​ങ്കി​ലും പ​രി​ച​യ​മു​ള്ള സി​വി​ൽ ജ​ഡ്ജി​മാ​രെ​യും ഇ​തി​നാ​യി നി​യോ​ഗി​ക്കാ​ൻ കൊ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് സു​പ്രീം​കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, ബീ​ഹാ​ർ തു​ട​ങ്ങി​യ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ഡ്ജി​മാ​രു​ടെ​യും സേ​വ​നം ആ​വ​ശ്യ​മെ​ങ്കി​ൽ തേ​ടാ​നും ചീ​ഫ് ജ​സ്റ്റി​സ് നി​ർ​ദേ​ശി​ച്ചു.

National

ശേഷിക്കുന്ന സംസ്ഥാനങ്ങളിലും എസ്ഐആർ

ന്യൂ​​​ഡ​​​ൽ​​​ഹി: ശേ​​​ഷി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള (എ​​​സ്ഐ​​​ആ​​​ർ) ആ​​​ദ്യ​​​ഘ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​യാ​​​റെ​​​ടു​​​പ്പ് എ​​​ത്ര​​​യും വേ​​​ഗം ആ​​​രം​​​ഭി​​​ക്കാ​​​ൻ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നോ​​​ട​​​കം എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.

ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക വൈ​​​കാ​​​തെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ പു​​​തി​​​യ നീ​​​ക്കം.

22 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് എ​​​സ്ഐ​​​ആ​​​ർ ഇ​​​നി ന​​​ട​​​ക്കാ​​​നു​​​ള്ള​​​ത്. ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഏ​​​പ്രി​​​ൽ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ഹൗ​​​സ് ലി​​​സ്റ്റിം​​​ഗ് ആ​​​ൻ​​​ഡ് ഹൗ​​​സ് സെ​​​ൻ​​​സ​​​സി​​​ന് ഒ​​​പ്പ​​​മാ​​​യി​​​രി​​​ക്കും ബാ​​​ക്കി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. എ​​​ന്നാ​​​ൽ ഇ​​​വ ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കു​​​ഴ​​​യ്ക്കി​​​ല്ലെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

National

തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് മധ്യത്തോടെ

ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ര്‍​ച്ച് മ​​​​ധ്യ​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു (എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍) ശേ​​​​ഷ​​​​മു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കും ന​​​​ട​​​​ക്കു​​​​ക.

കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രു ദി​​​​വ​​​​സം വോ​​​​ട്ടെ​​​​ടു​​​​പ്പു പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന പ​​​​തി​​​​വി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ര്യ​​​​വും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ ഒ​​​​റ്റ ദി​​​​വ​​​​സം വോ​​​​ട്ടെ​​​​ടു​​​​പ്പു മ​​​​തി​​​​യെ​​​​ന്നാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ശി​​​​പാ​​​​ര്‍​ശ. പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ല്‍ ഏ​​​​ഴോ, എ​​​​ട്ടോ ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യും ആ​​​​സാ​​​​മി​​​​ല്‍ ര​​​​ണ്ടോ മൂ​​​​ന്നോ ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യും വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​റ്റ ദി​​​​വ​​​​സം വോ​​​​ട്ടെ​​​​ടു​​​​പ്പു പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ല്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി എ​​​​ട്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​സാ​​​​മി​​​​ല്‍ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ന്ന​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍​മാ​​​​രും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ട​​​​ന്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ക്കും. സം​​​​ഘം ഇ​​​​ന്ന​​​​ലെ ആ​​​​സാ​​​​മി​​​​ല്‍ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​സ്ഐ​​​​ആ​​​​റി​​​​ന് ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ശ​​​​നി​​​​യാ​​​​ഴ്ച​​​​യും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ല്‍ 24നും ​​​​പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ല്‍ 28നും ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ 14നു ​​​​വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​തി​​​​രു​​​​ന്ന ആ​​​​സാ​​​​മി​​​​ല്‍ പ്ര​​​​ത്യേ​​​​ക പു​​​​ന​​​​ര​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ന്തി​​​​മ പ​​​​ട്ടി​​​​ക ക​​​​ഴി​​​​ഞ്ഞ പ​​​​ത്താം തീ​​​​യ​​​​തി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വോ​​​​ട്ട​​​​ര്‍​മാ​​​​രു​​​​ടെ കു​​​​റ​​​​വാ​​​​ണ് അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. പ​​​​ട്ടി​​​​ക​​​​യി​​​​ല്‍നി​​​​ന്നൊ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​വ​​​​രി​​​​ല്‍ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ന്യൂ​​​​ന​​​​പ​​​​ക്ഷ, ദ​​​​ളി​​​​ത്, ആ​​​​ദി​​​​വാ​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. എ​​​​ന്നാ​​​​ല്‍ മ​​​​രി​​​​ച്ചു​​​​പോ​​​​യ​​​​വ​​​​രെ​​​​യും അ​​​​ര്‍​ഹ​​​​ര​​​​ല്ലാ​​​​ത്ത​​​​വ​​​​രെ​​​​യു​​​​മാ​​​​ണു ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍ പ​​​​റ​​​​യു​​​​ന്നു. ആ​​​​സാ​​​​മി​​​​ലും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ തെ​​​​ര​​​​ഞ്ഞു​​​​പി​​​​ടി​​​​ച്ചു പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ നി​​​​ന്നൊ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​താ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

 

National

എസ്ഐആർ നടപടി ഉപേക്ഷിക്കണം: കമ്മീഷന് കത്തെഴുതി എം.എ. ബേബി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ (​​​എ​​​സ്ഐ​​​ആ​​​ർ) ത്തി​​​നെ​​​തി​​​രേ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് ക​​​ത്ത​​​യ​​​ച്ച് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

നി​​​ല​​​വി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും വോ​​​ട്ട​​​ർ​​​മാ​​​രെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ബേ​​​ബി ആ​​​രോ​​​പി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഏ​​​താ​​​നും മാ​​​സം മു​​​ന്പ് തി​​​ര​​​ക്കി​​​ട്ടു ന​​​ട​​​ത്തു​​​ന്ന എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സു​​​താ​​​ര്യ​​​ത​​​യെ ചോ​​​ദ്യംചെ​​​യ്യു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ നേ​​​രി​​​ടു​​​ന്ന സ​​​മ്മ​​​ർ​​​ദ​​​വും അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കും; ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സ്വ​ന്തം ജി​ല്ല​ക​ളി​ൽ​നി​ന്ന് സ്ഥ​ലം​മാ​റ്റാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും ഡി​ജി​പി​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

തു​ട​ർ​ച്ച​യാ​യി ഒ​രു പോ​സ്റ്റി​ൽ മൂ​ന്ന് വ​ർ​ഷം തി​ക​ച്ച​വ​രെ​യും സ്ഥ​ലം​മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ, എ​ഡി​എ​മ്മു​മാ​ർ, സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ബി​ഡി​ഒ എ​ന്നി​വ​ർ​ക്കും റേ​ഞ്ച് എ​ഡി​ജി​പി മു​ത​ൽ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ വ​രെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

കേ​ര​ളം കൂ​ടാ​തെ അ​സം, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക. സം​സ്ഥാ​ന​ത്ത് മോ​യ് 23 വ​രെ​യാ​ണ് നി​ല​വി​ലെ സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി.

 

Kerala

രണ്ട് കോടിയിൽ ആന്‍റോ ആന്‍റണിക്ക് കുരുക്ക് മുറുകുന്നു, തെര. കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: 2019ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തിന് ആ​ന്‍റോ ആ​ന്‍റ​ണി ര​ണ്ടു കോ​ടി വാ​ങ്ങി​യെ​ന്ന നെ​​​​ടും​​​​പ​​​​റ​​​​ന്പി​​​​ൽ ഫി​​​​നാ​​​​ൻ​​​​സ് ഉ​​​​ട​​​​മ എ​ൻ.​എം. രാ​ജുവിന്‍റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം.

വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്‍റോ ആന്‍റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്‍റോ ആന്‍റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം ആന്‍റോ ആന്‍റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.

പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.

നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ തു​​​​ക​​​​യാ​​​​ണ് യാ​​​​തൊ​​​​രു രേ​​​​ഖ​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​ന്‍റോ​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ​​​​തെന്നായിരുന്നു രാജുവിന്‍റെ വെളിപ്പെടുത്തൽ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് പ​​​​ലി​​​​ശ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ പ​​​​ണം വാ​​​​ങ്ങി​​​​യ​​​​ത്.

ഏ​​​​ഴ് വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും നാ​​​​ളി​​​​തു​​​​വ​​​​രെ 20 ല​​​​ക്ഷം രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് തി​​​​രി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​ത്. സ്ഥാ​​​​പ​​​​നം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സ​​​​മ​​​​യ​​​​ത്ത് ത​​​​ന്‍റെ മ​​​​ക​​​​ൾ നേ​​​​രി​​​​ട്ട് പോ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടും ആ​​​​ന്‍റോ പ​​​​ണം തി​​​​രി​​​​കെ ത​​​​ന്നി​​​​ല്ല. അ​​​​ക്കാ​​​​ല​​​​ത്ത് താ​​​​ൻ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നുവെന്നും രാജു പറഞ്ഞു.

രണ്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നും 20 ല​ക്ഷം രൂ​പ മാ​ത്ര​മേ മ​ട​ക്കി ന​ൽ​കി​യു​ള്ളൂ​വെ​ന്നു​മു​ള്ള ​രാ​ജു​വി​ന്‍റെ ആരോപണം ആന്‍റോ ആന്‍റണി തള്ളിയിരുന്നു. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​​ സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ പ​ണം വാ​ങ്ങി​യി​രു​ന്ന​താ​യി ആ​ന്‍റോ ആ​​​​ന്‍റ​​​​ണി പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​ന്ന്​ യു​ഡി​എ​ഫി​ന്‍റെ​ഭാ​ഗ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ്​ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം തു​ക തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

പ​ല​രും അ​ന്ന്​ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്​. ത​ന്നെ മാ​ത്ര​മ​ല്ല സി​പി​എ​മ്മി​നെ​യും മ​റ്റു പാ​ർ​ട്ടി​ക​ളെ​യും ​രാ​ജു സ​ഹാ​യി​ച്ചി​ട്ടു​ണ്ട്​. ഇ​ട​ത്​ മു​ന്ന​ണി​യു​ടെ സ​മ്മ​ർ​ദ​​ത്തെ തു​ട​ർ​ന്നാ​ണ്​ രാ​ജു ഇ​പ്പോ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെന്നും ആന്‍റോ ആന്‍റണി കൂട്ടിച്ചേർത്തു.

Kerala

ഫാര്‍മേഴ്‌സ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം

കോ​ട്ട​യം: ക​ര്‍ഷ​ക താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച നാ​ഷ്ണ​ല്‍ ഫാ​ര്‍മേ​ഴ്‌​സ് പാ​ര്‍ട്ടി​‌ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് ജെ. ​മാ​ത്യു പൊ​ട്ടം​കു​ളം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍ട്ടി​ക്കു സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യി​ല്‍ മ​ത്സ​രി​ക്കുമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍ട്ടി ഭാ​ര​വാ​ഹി​ക​ളാ​യി ജോ​മോ​ന്‍ കെ. ​ചാ​ക്കോ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജോ​സ​ഫ് മൈ​ക്കി​ള്‍ (ട്ര​ഷ​റ​ര്‍), എം.​വി. മാ​ണി, കെ.​ഡി. ലൂ​യി​സ് (വൈ​സ്പ്ര​സി​ഡ​ന്‍റ്), പി. ​ജോ​ണി​ക്കു​ട്ടി (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

National

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ര​ളം അ​ട​ക്കം അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​നം ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു.

സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​കെ 1444 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​രീ​ക്ഷ​ക​രാ​യി നി​യോ​ഗി​ച്ച​ത്.

714 പൊ​തു നി​രീ​ക്ഷ​ക​രെ​യും 233 പോ​ലീ​സ് നി​രീ​ക്ഷ​ക​രെ​യും 497 തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​രും സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കും. എ​സ്ഐ​ആ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ നി​രീ​ക്ഷ​ക​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

National

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ 'വാ​ട്സാ​പ്പ് ക​മ്മീ​ഷ​നാ​യി' മാ​റി; സു​പ്രീം​കോ​ട​തി​യി​ൽ മ​മ​താ ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന 'സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി വാ​ദി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബം​ഗാ​ളി​നെ മാ​ത്രം ല​ക്ഷ്യം വ​യ്ക്കു​ക​യാ​ണെ​ന്നും നീ​തി​ക്കാ​യി താ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ഒ​രു സി​റ്റിം​ഗ് മു​ഖ്യ​മ​ന്ത്രി സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി വാ​ദി​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ്വ​മാ​യ ന​ട​പ​ടി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​പ്പോ​ൾ ഒ​രു 'വാ​ട്സാ​പ്പ് ക​മ്മീ​ഷ​നാ​യി' മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത പ​രി​ഹ​സി​ച്ചു. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ട്സാ​പ്പി​ലൂ​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​വെ​ന്നും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​രു​ക​ൾ വെ​ട്ടാ​ൻ ക​മ്മീ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തി​യ പേ​രു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നേ​ക്കാ​ൾ ഉ​ള്ള​വ ഒ​ഴി​വാ​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് മാ​റു​ന്ന സ്ത്രീ​ക​ളു​ടെ പേ​രു​ക​ൾ പോ​ലും പ​ട്ടി​ക​യി​ൽ നി​ന്ന് അ​കാ​ര​ണ​മാ​യി നീ​ക്കം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി. ബം​ഗാ​ളി​ൽ മാ​ത്രം ഏ​ക​ദേ​ശം 58 ല​ക്ഷം പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​താ​യി അ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

അ​സം പോ​ലു​ള്ള മ​റ്റ് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത വി​ധം ബം​ഗാ​ളി​ൽ മാ​ത്രം എ​ന്തി​നാ​ണ് ഇ​ത്ര ധൃ​തി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തെ​ന്ന് മ​മ​ത ചോ​ദി​ച്ചു. സാ​ധാ​ര​ണ ര​ണ്ട് വ​ർ​ഷം എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ വെ​റും ര​ണ്ട് മാ​സം കൊ​ണ്ട് തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

മ​മ​ത​യു​ടെ വാ​ദ​ങ്ങ​ൾ കേ​ട്ട ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഇ​ക്കാ​ര്യ​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​മ്പോ​ൾ ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ 'സെ​ൻ​സി​റ്റീ​വ്' ആ​യി പെ​രു​മാ​റ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. പേ​രു​ക​ളി​ലെ അ​ക്ഷ​ര​പ്പി​ശ​കു​ക​ൾ മാ​ത്രം നോ​ക്കി വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
ഈ ​കേ​സി​ൽ അ​ടു​ത്ത വാ​ദം ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് ന​ട​ക്കും.

Kerala

എസ്ഐആർ: 12,462 പേർ കരട് പട്ടികയിൽനിന്നു പുറത്ത്

തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 25 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്.

മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാൽ, ഹിയറിംഗ് വേളയിൽ കരടു പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിത്. ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും കരട് പട്ടികയിൽനിന്നു പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.

Kerala

വി​ദേ​ശ​ത്തു ജ​നി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്ക് വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ പു​തി​യ സം​വി​ധാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്തു ജ​​​നി​​​ച്ച ഇ​​​ന്ത്യക്കാ​​​ർ​​​ക്ക് വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​നാ​​​യി പു​​​തി​​​യ സം​​​വി​​​ധാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

വോ​​​ട്ട​​​ർപ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​റോ​​​നെ​​​റ്റ്, ബി​​​എ​​​ൽ​​​ഒ ആ​​​പ്പ് എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​ന്ത്യ​​​ക്ക് പു​​​റ​​​ത്തു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പേ​​​ര് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി.

ജ​​​ന​​​ന​​​സ്ഥ​​​ലം വി​​​ദേ​​​ശ​​​ത്തു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് നാ​​​ട്ടി​​​ലു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഓ​​​ഫ്‌​​​ലൈ​​​നാ​​​യി ബി​​​എ​​​ൽ​​​ഒ, ഇ​​​ആ​​​ർ​​​ഒ എ​​​ന്നി​​​വ​​​ർ വ​​​ഴി വോ​​​ട്ട​​​ർ​​​പട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​എ​​​ൽ​​​ഒ ആ​​​പ്പ് വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് സാ​​​ധി​​​ക്കും. അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ത്തി​​​ൽ ‘ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്ത് ’ എ​​​ന്ന ഓ​​​പ്ഷ​​​നും ജ​​​നി​​​ച്ച രാ​​​ജ്യ​​​വും ഇ​​​നി രേ​​​ഖ​​​പ്പെ​​​ടു​​​ത്താം.

നി​​​ല​​​വി​​​ലെ ഫോം ​​​ആ​​​റി​​​ലോ ഫോം 6 ​​​എ​​​യി​​​ലോ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഇ​​​തു​​​വ​​​രെ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. ജ​​​ന​​​ന​​​സ്ഥ​​​ലം ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്താ​​​ണെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ നി​​​ല​​​വി​​​ൽ ഓ​​​പ്ഷ​​​നു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​താ​​​യി​​​രു​​​ന്നു കാ​​​ര​​​ണം. വി​​​ദേ​​​ശ​​​ത്ത് ജ​​​നി​​​ച്ച ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ്ര​​​ശ്നം ചൂണ്ടിക്കാട്ടി ‘ദീ​​​പി​​​ക’ നേ​​​ര​​​ത്തേ വാ​​​ർ​​​ത്ത ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

പു​​​തു​​​ക്കി​​​യ പാ​​​സ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​ര​​​മു​​​ള്ള ര​​​ണ്ട​​​ക്ഷ​​​രം (ഡ​​​ബി​​​ൾ ആ​​​ൽ​​​ഫ​​​ബ​​​റ്റ്) ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന വി​​​ധ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ എ​​​റോ​​​നെ​​​റ്റ് സൈ​​​റ്റ് നേ​​​ര​​​ത്തേ സ​​​ജ്ജ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ ഫോം 6 ​​​എ വ​​​ഴി 1,37,162 പ്ര​​​വാ​​​സി​​​ക​​​ൾ വോ​​​ട്ട​​​ർ​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

National

സമ്മതിദാന അവകാശദിനം: തെരഞ്ഞെടുപ്പു കമ്മീഷൻ സമ്മർദത്തിലെന്ന് ഖാർഗെ 

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ​​​മീ​​​പ​​​കാ​​​ല​​​ത്താ​​​യി നി​​​ര​​​ന്ത​​​രം സ​​​മ്മ​​​ർ​​​ദം നേ​​​രി​​​ടു​​​ന്ന​​​താ​​​യി രാ​​​ജ്യ​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നും അ​​​ഭി​​​വൃ​​​ദ്ധി പ്രാ​​​പി​​​ക്കു​​​ന്ന​​​തി​​​നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്വാ​​​ത​​​ന്ത്ര്യം സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തു പൗ​​​ര​​​ന്മാ​​​രു​​​ടെ ക​​​ട​​​മ​​​യാ​​​ണെ​​​ന്നും 16-ാമ​​​ത് സ​​​മ്മ​​​തി​​​ദാ​​​ന അ​​​വ​​​കാ​​​ശ ദി​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വോ​​​ട്ട് ചോ​​​രി​​​യി​​​ലൂ​​​ടെ​​​യും കൃ​​​ത്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​യി​​​ല്ലാ​​​തെ ന​​​ട​​​പ്പാ​​​ക്കി​​​യ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി (എ​​​സ്ഐ​​​ആ​​​ർ) ലൂ​​​ടെ​​​യും ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി വി​​​ല​​​മ​​​തി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യും ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ ശ​​​ബ്‌​​​ദ​​​ത്തി​​​നു രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന​​​തി​​​ന്‍റെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്ത​​​ലാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​ന അ​​​വ​​​കാ​​​ശ​​​ദി​​​ന​​​മെ​​​ന്നും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ കു​​​റി​​​ച്ച പോ​​​സ്റ്റി​​​ൽ ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സ്വ​​​ത​​​ന്ത്ര​​​വും നീ​​​തി​​​യു​​​ക്ത​​​വും ഭ​​​യ​​​ര​​​ഹി​​​ത​​​വു​​​മാ​​​യ ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ അ​​​ർ​​​ഹ​​​രാ​​​ണ്. ശു​​​ദ്ധ​​​മാ​​​യ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യും തു​​​ല്യ​​​ത​​​യു​​​മാ​​​ണ് ഇ​​​തി​​​നാ​​​വ​​​ശ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

'ബി​എ​ൽ​എ​മാ​ർ ന​ൽ​കു​ന്ന ഫോ​മു​ക​ൾ ഇ​ആ​ർ​ഒ​മാ​ർ​ സ്വീ​ക​രി​ക്കണം'

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അം​​​ഗീ​​​കൃ​​​ത രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ബി​​​എ​​​ൽ​​​എ​​​മാ​​​ർ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന ഫോ​​​മു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ആ​​​ർ​​​ഒ​​​മാ​​​ർ​​​ക്കും ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്കും മു​​​ഖ്യ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു.​​​ കേ​​​ൽ​​​ക്ക​​​ർ നി​​​ർ​​​ദേശം ന​​​ൽ​​​കി.

തീ​​​വ്ര​​​വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ, ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ ഫോം ​​​സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പ​​​രാ​​​തി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് നി​​​ർ​​​ദേശം.

ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പട്ടി​​​ക പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​തു മു​​​ത​​​ൽ ബി​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് ഒ​​​രു ദി​​​വ​​​സം പ​​​ര​​​മാ​​​വ​​​ധി 10 അ​​​പേ​​​ക്ഷ വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ച ത​ട​വു​കാ​രു​ടെ അ​യോ​ഗ്യ​ത: ഹി​യ​റിം​ഗ് ന​ട​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​ട്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ട​വു​കാ​രു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഹി​യ​റിം​ഗ് ന​ട​ത്തും. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ട് ത​ദ്ദേ​ശ സ്ഥാ​പ​ന വി​ജ​യി​ക​ളു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ചാ​ണ് ഹി​യ​റിം​ഗ് തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ 37-ാം വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ച പ്ര​ശാ​ന്ത്, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46-ാം വാ​ര്‍​ഡി​ലെ വി​ജ​യി വി,​കെ. നി​ഷാ​ദ് എ​ന്നി​വ​രാ​ണ് ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​നി​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ 30 ദി​വ​സ​ത്തി​ന​കം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ലെ​ങ്കി​ല്‍ അം​ഗ​ത്വം അ​സാ​ധു​വാ​കു​മെ​ന്നാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം.

30 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശാ​ന്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ത്ത വി​വ​രം ത​ല​ശേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ ഹി​യ​റിം​ഗ് ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​ക.

നി​ഷാ​ദി​ന്‍റെ കാ​ര്യ​ത്തി​ല്‍ നേ​ര​ത്തെ ത​ന്നെ ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി നി​ഷാ​ദി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ച​തി​ല്‍ ത​ന്നെ നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ലും ക​മ്മീ​ഷ​ന്‍ വൈ​കാ​തെ ഹി​യ​റിം​ഗ് ന​ട​ത്തും.

മ​തി​യാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രാ​കും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് മു​ൻ​പാ​കെ ഹാ​ജ​രാ​കു​ക. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു കോ​ട​തി​യു​ടെ​യും ചു​മ​ത​ല.

Kerala

വി​ദേ​ശ​ത്തു ജ​നി​ച്ച മ​ല​യാ​ളി​ക​ൾ​ക്ക് വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കാ​​​​തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ. പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള ഫോം 6 ​​​​എ​​​​യി​​​​ലും ഓ​​​​ണ്‍​ലൈ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലി​​​​ലും വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച​​​​വ​​​​ർ​​​​ക്ക് പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ര​​​​ന്ത​​​​ര ആ​​​​വ​​​​ശ്യം കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​വി​​​​ക്കൊ​​​​ള്ളാ​​​​ത്ത​​​​താ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ വി​​​​ളി​​​​ച്ച പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച​​​​വ​​​​ർ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്ന പ്ര​​​​ശ്നം. ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ പേ​​​​ർ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ​​​​ല വി​​​​ദേ​​​​ശരാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ണ്ട്.

1955ലെ ​​​​പൗ​​​​ര​​​​ത്വ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ സെ​​​​ക‌്ഷ​​​​ൻ നാ​​​​ല് പ്ര​​​​കാ​​​​രം മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നാ​​​​ണെ​​​​ങ്കി​​​​ൽ വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച കു​​​​ട്ടി​​​​ക​​​​ൾ പി​​​​ന്തു​​​​ട​​​​ർ​​​​ച്ചാ​​​​വ​​​​കാ​​​​ശം വ​​​​ഴി ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ, പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള ഫോം 6 ​​​​എ​​​​യി​​​​ലെ എ​​​​ഫ് കോ​​​​ള​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സ്ഥ​​​​ല​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വി​​​​ദേ​​​​ശ​​​​ത്തെ ജ​​​​നി​​​​ച്ച സ്ഥ​​​​ലം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കോ​​​​ള​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ളി​​​​ച്ച രാ​​​​ഷ്‌ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ നി​​​​ര​​​​ന്ത​​​​ര ആ​​​​വ​​​​ശ്യം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

ഇ​​​​ക്കാ​​​​ര്യം കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ പെ​​​​ടു​​​​ത്താ​​​​മെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ല​​​​ത​​​​വ​​​​ണ മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ ര​​​​ത്ത​​​​ൻ കേ​​​​ൽ​​​​ക്ക​​​​ർ ഉ​​​​റ​​​​പ്പു കൊ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും ഇ​​​​തു പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ തി​​​​രു​​​​ത്ത​​​​ൽ വ​​​​രു​​​​ത്താ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ക​​​​ഴി​​​​യാ​​​​ൻ ആ​​​​ഴ്ച​​​​ക​​​​ൾ മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ച്ചി​​​​ട്ടും ഓ​​​​ണ്‍​ലൈ​​​​ൻ ഫോ​​​​മി​​​​ൽ അ​​​​ട​​​​ക്കം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി വി​​​​ളി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ലും ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി​​​​ക​​​​ൾ​​​​ക്ക് സി​​​​ഇ​​​​ഒ ഉ​​​​റ​​​​പ്പ് ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​മാത്രമാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ഹി​​​​യ​​​​റിം​​​​ഗി​​​​ന് നേ​​​​രി​​​​ട്ട് ഹാ​​​​ജ​​​​രാ​​​​കാ​​​​തെ വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ ന​​​​ൽ​​​​കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, വി​​​​ദേ​​​​ശ​​​​ത്ത് ജ​​​​നി​​​​ച്ച​​​​വ​​​​ർ​​​​ക്ക് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ ഓ​​​​ണ്‍​ലൈ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം.

Kerala

നി​യ​മ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ ര​ണ്ടാം വാ​രം? ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ത്താ​ൻ ആ​ലോ​ച​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് ആ​ദ്യ​വാ​രം പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ആ​ലോ​ച​നാ ന​ട​പ​ടി​ക​ളു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തി​നു മു​ന്നോ​ടി​യാ​യി അ​ടു​ത്ത​മാ​സം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഗ്യാ​നേ​ഷ് കു​മാ​റും ക​മ്മീ​ഷ​ണ​ർ​മാ​രും കേ​ര​ള​ത്തി​ലെ​ത്തും.

സം​സ്ഥാ​ന​ത്ത് ഒ​റ്റ​ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര സേ​ന​ക​ളു​ടെ​യും ഇ​ത​ര സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന ച​ർ​ച്ച​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന​ത്. മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ വോ​ട്ട​ർ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും എ​സ്ഐ​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യാ​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി ക​ഴി​ഞ്ഞു. 2026 ജ​നു​വ​രി ഒന്നിന് ​പ​തി​നെ​ട്ട് വ​യ​സ്‌​ പൂ​ർ​ത്തി​യാ​യ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​ർ​ക്കും വോ​ട്ട​വ​കാ​ശം ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ടു​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​തൃ​ത്വ​വും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യി ആ​രു​ടെ​യും വോ​ട്ടു​ക​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ർ​ക്കാ​രും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു വേ​ണ്ടി പ്ര​ത്യേ​ക ക്യാ​ന്പു​ക​ളും ഹി​യ​റിം​ഗു​ക​ളും ദ്രു​ത​ഗ​തി​യി​ൽ ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്കാ​യി ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ക​മ്പ​നി കേ​ന്ദ്ര​സേ​ന​യും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടു​ത​ൽ പോ​ലീ​സ് ഫോ​ഴ്സി​നെ​യും സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്കും. 200 കമ്പ​നി​യി​ൽ​പ്പ​രം കേ​ന്ദ്ര​സേ​ന കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്ക് എ​ത്തി​യേ​ക്കും.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ക​ള​ത്തി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ​ച​ർ​ച്ച​ക​ൾ ത്വ​രി​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

സി​ഇ​ഒ ത​ല​ത്തി​ലെ തീ​രു​മാ​നം ബി​എ​ൽ​ഒ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​സ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത് എ​​​​ടു​​​​ക്കു​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു വ്യാ​​​​പ​​​​ക പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫോം ​​​​ആ​​​​റ് ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ​​​​ക്ക് ദി​​​​വ​​​​സം 10 എ​​​​ണ്ണം വീ​​​​തം ന​​​​ൽ​​​​കു​​​​മെ​​​​ന്ന സി​​​​ഇ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ 100 രൂ​​​​പ വീ​​​​തം ന​​​​ൽ​​​​കി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടെ​​​ന്ന് ​മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ വി​​​​ളി​​​​ച്ച രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​യ​​​​ർ​​​​ന്നു.

ഫോം 6 ​​​​വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്പോ​​​​ൾ ആ​​​​ധാ​​​​ർ ന​​​​ന്പ​​​​ർ ചോ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​ന്നും ​ഇ​​​​തു ചെ​​​​യ്യാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഇ ​​​​സൈ​​​​ൻ ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടെ​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ എം.​​​​കെ. റ​​​​ഹ്മാ​​​​ൻ ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചു.

പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​തു​​​​വ​​​​രെ കാ​​​​ര്യ​​​​മാ​​​​യ ശ്ര​​​​മ​​​​മു​​​​ണ്ടാ​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് മു​​​​സ്‌ലിം ​​​​ലീ​​​​ഗ് പ്ര​​​​തി​​​​നി​​​​ധി മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചു. വി​​​​ദേ​​​​ശ​​​​ത്തു ജ​​​​നി​​​​ച്ച ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ഫോം 6​​​​എ അ​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ അ​​​​പ്‌ലോ​​​​ഡ് ചെ​​​​യ്യു​​​​ന്പോ​​​​ൾ ജ​​​​ന​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സാ​​​​ങ്കേ​​​​തി​​​​ക കു​​​​രു​​​​ക്കി​​​​ൽ പെ​​​​ട്ട് പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്.

ഇ​​​​തി​​​​ൽ വൈ​​​​കാ​​​​തെ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് സി​​​​ഇ​​​​ഒ ഡോ. ​​​​ര​​​​ത്ത​​​​ൻ കേ​​​​ൽ​​​​ക്ക​​​​ർ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഹി​​​​യ​​​​റിം​​​​ഗി​​​​ൽ ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രും ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ക്ഷോ​​​​ഭം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും മു​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​പ​​​​റ​​​​ഞ്ഞു.

രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജാ​​​​രാ​​​​ക്കു​​​​ന്ന​​​​വ​​​​രെ വീ​​​​ണ്ടും ഹി​​​​യ​​​​റിം​​​​ഗി​​​​ന് വി​​​​ളി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ക​​​​ൾത്ത​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നി​​​​ല്ലെ​​​​ന്നും സി​​​​പി​​​​എ​​​​മ്മി​​​​ലെ ഡി.​​​​കെ. മു​​​​ര​​​​ളി എം​​​​എ​​​​ൽ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പു​​​​തു​​​​താ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച 5003 ബൂ​​​​ത്തു​​​​ക​​​​ളി​​​​ലെ ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സി​​​​പി​​​​എ​​​​മ്മി​​​​ലെ സി. ​​​​ലെ​​​​നി​​​​ൻ ആ​​​​വ​​​​ശ്യമുന്ന​​​​യി​​​​ച്ചു. ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​ദി​​​​നം 10 ഫോ​​​​മു​​​​ക​​​​ൾ വീ​​​​തം ന​​​​ൽ​​​​കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി പ്ര​​​​തി​​​​നി​​​​ധി ജെ.​​​​ആ​​​​ർ. പ​​​​ത്മ​​​​കു​​​​മാ​​​​റും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥി​തി വി​ല​യി​രു​ത്താ​ൻ ക​മ്മീ​ഷ​ൻ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ സ്ഥി​​​​​തി വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ.

ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​നാ​​​​​ണ് ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ​​​​​യും പോ​​​​​ലീ​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നോ​​​​​ഡ​​​​​ൽ ഓ​​​​​ഫീസ​​​​​റു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഡി​​​​​ജി​​​​​പി​​​​​യു​​​​​ടെ​​​​​യും ഓ​​​​​ണ്‍​ലൈ​​​​​ൻ യോ​​​​​ഗം വി​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.

ഇ​​​​​വ​​​​​രു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​കും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് എ​​​​​ന്നു ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ, കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ന് ശി​​​​​പാ​​​​​ർ​​​​​ശ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പൊ​​​​​തുവി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ, ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യം, സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ, പൊ​​​​​തു അ​​​​​വ​​​​​ധി​​​​​ക​​​​​ൾ, ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന പ്ര​​​​​ശ്നം തു​​​​​ട​​​​​ങ്ങി​​​​​യ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് എ​​​​​ത്ര ഘ​​​​​ട്ട​​​​​മാ​​​​​യി ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​നോ​​​​​ടു മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി വി​​​​​ഷു, പെ​​​​​സ​​​​​ഹവ്യാ​​​​​ഴം, ദുഃ​​​​​ഖ​​​​​വെ​​​​​ള്ളി, ഈ​​​​​സ്റ്റ​​​​​ർ, തൃ​​​​​ശൂ​​​​​ർ പൂ​​​​​രം തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ തീ​​​​​യ​​​​​തി​​​​​ക​​​​​ൾകൂ​​​​​ടി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് ഇ​​​​​തു​​​​​കൂ​​​​​ടി ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് തീ​​​​​യ​​​​​തി​​​​​യാ​​​​​കും ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്യു​​​​​ക.ക​​​​​ഴി​​​​​ഞ്ഞ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് 2021 ഏ​​​​​പ്രി​​​​​ൽ ആ​​​​​റി​​​​​ന് ഒ​​​​​റ്റ​​​​​ഘ​​​​​ട്ട​​​​​മാ​​​​​യാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഏ​​​​​താ​​​​​ണ്ട് ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​നു ശേ​​​​​ഷം മേ​​​​​യ് ര​​​​​ണ്ടി​​​​​നാ​​​​​യി​​​​​രു​​​​​ന്നു വോ​​​​​ട്ടെ​​​​​ണ്ണ​​​​​ൽ.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​ല​​​​​ക്‌ട്രോണി​​​​​ക്സ് വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​രും നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രും അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷി​​​​​നു​​​​​ക​​​​​ളു​​​​​ടെ സു​​​​​താ​​​​​ര്യ​​​​​ത ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം. ഇ​​​​​വി​​​​​എ​​​​​മ്മു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കെ​​​​​ത്തു​​​​​ന്ന വി​​​​​ദഗ​​​​​്ധ​​​​​ർ​​​​​ക്കു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ടാം​​​​​വാ​​​​​ര​​​​​ത്തോ​​​​​ടെ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

Kerala

വോ​ട്ട​ർ​പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യെ​​​​ല്ലാം പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​ടു​​​​ത്ത​​​​ടു​​​​ത്ത സീ​​​​രി​​​​യ​​​​ൽ ന​​​​ന്പ​​​​രു​​​​ക​​​​ളി​​​​ലാ​​​​ക്കി വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ.

അ​​​​ച്ഛ​​​​ൻ, അ​​​​മ്മ, മ​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വീ​​​​ട്ടി​​​​ലു​​​​ള്ള​​​​വ​​​​ർ ക​​​​ര​​​​ട് വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും പ​​​​ല ബൂ​​​​ത്തു​​​​ക​​​​ളി​​​​ലു​​​​മാ​​​​ണെ​​​​ന്നും ഇ​​​​വ​​​​രെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്ന് സി​​​​ഇ​​​​ഒ ഉ​​​​റ​​​​പ്പുന​​​​ൽ​​​​കി​​​​യ​​​​ത്.

എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്പോ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളു​​​​ള്ള​​​​വ​​​​രെ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ വേ​​​​ണ്ട​​​​വ​​​​ർ​​​​ക്ക് വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ഇ​​​​തു ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണം. ഹി​​​​യ​​​​റിം​​​​ഗി​​​​ന് നോ​​​​ട്ടീ​​​​സ് കൊ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ പ്രാ​​​​ദേ​​​​ശി​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണം.

പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ യോ​​​​ഗം ജ​​​​നു​​​​വ​​​​രി ഒ​​​ൻ​​​പ​​​തി​​​നു ​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി വി​​​​ളി​​​​ച്ചുചേ​​​​ർ​​​​ക്കാ​​​​മെ​​​​ന്ന് നോ​​​​ർ​​​​ക്ക അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​വാ​​​​സി വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്ക് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​രി​​​​ഹാ​​​​രം നി​​​​ർ​​​​ദേ​​​​ശി​​​​ക്കും. ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കാ​​​​ത്ത​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ (എ​​​​എ​​​​സ്ഡി ലി​​​​സ്റ്റ്) ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​ർ വീ​​​​ണ്ടും പു​​​​തി​​​​യ വോ​​​​ട്ട​​​​റാ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ ഇ​​​​വ​​​​ർ​​​​ക്ക് ഹി​​​​യ​​​​റിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല.

കി​​​​ട​​​​പ്പുരോ​​​​ഗി​​​​ക​​​​ളെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രെ​​​​യും ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്താ​​​​ൻ ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​ർ​​​​ക്ക് വി​​​​വേ​​​​ച​​​​നാ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.
ഒ​​​​രു അ​​​​സം​​​​ബ്ലി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഒ​​​​രു ഇ​​​​ആ​​​​ർ​​​​ഒ​​​​യും ഏ​​​​ഴു വീ​​​​തം അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ആ​​​​ർ​​​​ഒ​​​​മാ​​​​രു​​​​മു​​​​ണ്ടാ​​​​കും. ഹി​​​​യ​​​​റിം​​​​ഗി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി 950 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു.

ഫ്ളാ​​​​റ്റു​​​​ക​​​​ളും വീ​​​​ടു​​​​ക​​​​ളും വാ​​​​ട​​​​ക​​​​യ്ക്കെടു​​​​ത്ത് 30-35 പേ​​​​രെ വീ​​​​തം വോ​​​​ട്ട് ചേ​​​​ർ​​​​ക്ക​​​​ൽ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നു രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ചു. വോ​​​​ട്ടെ​​​​ടു​​​​പ്പ് ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ഇ​​​​വ​​​​ർ അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​രാ​​​​കു​​​​ന്നു. ക​​​​ള്ള​​​​വോ​​​​ട്ട് ചേ​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ശി​​​​ക്ഷാന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു പ​​​​ര​​​​സ്യം ന​​​​ൽ​​​​കാ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മു​​​​യ​​​​ർ​​​​ന്നു. രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ജി​​​​ല്ലാ ​​​​ത​​​​ല​​​​ത്തി​​​​ലും നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം ത​​​​ല​​​​ത്തി​​​​ലും ബൂ​​​​ത്തു ത​​​​ല​​​​ത്തി​​​​ലും ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​വും സി​​​​ഇ​​​​ഒ അം​​​​ഗീ​​​​ക​​​​രി​​​​ച്ചു.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​ദി​​​​നം 10 പേ​​​​രു​​​​ടെ അ​​​​പേ​​​​ക്ഷ വീ​​​​തം ന​​​​ൽ​​​​കാ​​​​നാ​​​​കും. ഓ​​​​ണ്‍​ലൈ​​​​നാ​​​​യും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. യു​​​​വാ​​​​ക്ക​​​​ളെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സി​​​​ഇ​​​​ഒ പ​​​​റ​​​​ഞ്ഞു.

Kerala

ദൈവനാമത്തിൽ സത്യപ്രതിജ്ഞ; ഇടപെടില്ലെന്ന് തെര. കമ്മീഷൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​മൊ​​​​ട്ടാ​​​​കെ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന അം​​​​ഗ​​​​ങ്ങ​​​​ളെ അ​​​​സാ​​​​ധു​​​​വാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ല്ല. നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ഇ​​​​തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ മു​​​​ൻ​​​​സി​​​​പ്പ​​​​ൽ- പ​​​​ഞ്ചാ​​​​യ​​​​ത്ത് രാ​​​​ജ് ആ​​​​ക്ടി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ല​​​​പാ​​​​ട്.

ദൈ​​​​വ​​​​നാ​​​​മ​​​​ത്തി​​​​ന് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ വ്യാ​​​​ഖ്യാ​​​​നം ന​​​​ൽ​​​​കാ​​​​ൻ പ​​​​രാ​​​​തി​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​ക​​​​ട്ടെ എ​​​​ന്നാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ല​​​​പാ​​​​ട്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ മേ​​​​യ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​വി​​​​ധ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത 20 അം​​​​ഗ​​​​ങ്ങ​​​​ളെ മാ​​​​റ്റിനി​​​​ർ​​​​ത്തി​​​​യ ശേ​​​​ഷം ബാ​​​​ക്കി വോ​​​​ട്ട് എ​​​​ണ്ണി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് സി​​​​പി​​​​എം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യാ​​​​യ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​ക​​​​ട്ടെ എ​​​​ന്ന ക​​​​ള​​​​ക്ട​​​​ർ സ്വീ​​​​ക​​​​രി​​​​ച്ച​​​​തും ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെകൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തുനി​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല, മ​​​​റ്റു​​​​പ​​​​ല ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നും ദൈ​​​​വ​​​​നാ​​​​മ​​​​ത്തി​​​​ലെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​രാ​​​​തി​​​​ക​​​​ൾ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​വ​​​​രെ​​​​ല്ലാം കോ​​​​ട​​​​തി​​​​യി​​​​ൽ പോ​​​​യാ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ കേ​​​​സു​​​​ക​​​​ൾ പെ​​​​രു​​​​കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ദൈ​​​​വനാ​​​​മ​​​​ത്തി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ക​​​​യോ ദൃ​​​​ഢ​​​​പ്ര​​​​തി​​​​ജ്ഞ എ​​​​ടു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ക്‌ടിൽ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ഏ​​​​തൊ​​​​ക്കെ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യാ​​​​മെ​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ല.

നേ​​​​ര​​​​ത്തേയു​​​​ള്ള ചി​​​​ല കോ​​​​ട​​​​തിവി​​​​ധി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​നു മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ യേ​​​​ശുക്രി​​​​സ്തു​​​​വി​​​​ന്‍റെ​​​​യും അ​​​​ള്ളാ​​​​ഹു​​​​വി​​​​ന്‍റെ​​​​യും പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ആ​​​​കാ​​​​മെ​​​​ന്ന വി​​​​ധി​​​​ക​​​​ളു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഭാ​​​​ര​​​​താം​​​​ബ​​​​യു​​​​ടെ​​​​യും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വി​​​​ന്‍റെ​​​​യും പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ പാ​​​​ടി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ശ്രീ​​​​പ​​​​ത്മ​​​​നാ​​​​ഭ​​​​സ്വാ​​​​മി, ശ​​​​ബ​​​​രി​​​​മ​​​​ല ശ്രീ ​​​​അ​​​​യ്യ​​​​പ്പ​​​​ൻ, ആ​​​​റ്റു​​​​കാ​​​​ൽ ഭ​​​​ഗ​​​​വ​​​​തി, ശ്രീ​​​​ക​​​​ണ്ഠേ​​​​ശ്വ​​​​ര​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ​​​​്ത​​​​വ​​​​രു​​​​ണ്ട്. ഇ​​​​തി​​​​ൽ ഏ​​​​തൊ​​​​ക്കെ ദൈ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ അം​​​​ഗീ​​​​ക​​​​രി​​​​ക്കാം എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്ക് പോ​​​​കേ​​​​ണ്ട​​​വ​​​​ർ​​​​ക്കു പോ​​​​കാം എ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലേ​​​​ക്കു മാ​​​​റു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​വ​​​​ർ എ​​​​ഴു​​​​തി ഒ​​​​പ്പി​​​​ട്ടു ന​​​​ൽ​​​​കു​​​​ന്ന സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ ദൈ​​​​വ​​​​നാ​​​​മ​​​​ത്തി​​​​ൽ എ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണുള്ള​​​​ത്. ഇ​​​​ത് ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​മ​​​​ല്ല.

സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ തെ​​​​ളി​​​​വാ​​​​യി ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ടിവ​​​​രും. ത​​​​ദ്ദേ​​​​ശസ്ഥാ​​​​പ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്മാരു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞാ ച​​​​ട​​​​ങ്ങി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യം എ​​​​ടു​​​​ക്കാ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Kerala

ക​ര​ട് പ​ട്ടി​ക പു​റ​ത്തുവ​ന്ന​തി​നു പി​ന്നാ​ലെ പേ​രു ചേ​ർ​ക്കാ​ൻ അ​പേ​ക്ഷാ പ്ര​വാ​ഹം

 തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തീ​​​​വ്ര വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ (എ​​​​സ്ഐ​​​​ആ​​​​ർ) ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​പേ​​​​ക്ഷാ​​​​പ്ര​​​​വാ​​​​ഹം. വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ ഇ​​​​തു​​​​വ​​​​രെ നാ​​​​ലു ല​​​​ക്ഷ​​​​ത്തോ​​​​ളം പേർ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ക​​​​ണ​​​​ക്ക്.      

എ​​​​സ്ഐ​​​​ആ​​​​ർ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​ക​​​​ൽ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച ശേ​​​​ഷം ഏ​​​​താ​​​​ണ്ട് 3.59 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ർ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ മാ​​​​ത്രം 30,000ത്തോ​​​​ളം പേ​​​​ർ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 24.08 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ർ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്ന് പു​​​​റ​​​​ത്താ​​​​യി​​​​രു​​​​ന്നു. മ​​​​രി​​​​ച്ച​​​​വ​​​​ർ, ഇ​​​​ര​​​​ട്ട വോ​​​​ട്ടു​​​​ള്ള​​​​വ​​​​ർ, കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ, സ്ഥ​​​​ലം​​​​മാ​​​​റി​​​​പ്പോ​​​​യ​​​​വ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​ട​​​​ക്ക​​​​മാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​യ​​​​ത്. 

ഇ​​​​തോ​​​​ടെ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കാ​​​​ൻ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും സ​​​​ജീ​​​​വ​​​​മാ​​​​യി. ഇ​​​​വ​​​​ർ മി​​​​ക്ക ബൂ​​​​ത്തു​​​​ക​​​​ളി​​​​ലേ​​​​ക്കും ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യും സ​​​​ജീ​​​​വ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.  ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ത്ത് ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണം കാ​​​​ര്യ​​​​മാ​​​​യു​​​​ണ്ടാ​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ ക​​​​ര​​​​ട് പ​​​​ട്ടി​​​​ക വ​​​​ന്ന​​​​ശേ​​​​ഷം വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​നും പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കാ​​​​നും രാ​​​​ഷ്‌​​​ട്രീ​​​​യ​​​​പ്പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ നി​​​​യോ​​​​ഗി​​​​ച്ചു. മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​കെ​​​​യു​​​​ള്ള 60,061 ബി​​​​എ​​​​ൽ​​​​എ​​​​മാ​​​​രി​​​​ൽ 21,346 പേ​​​​രും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റേ​​​​താ​​​​ണ്.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് 20,278, ബി​​​​ജെ​​​​പി​​​​ക്ക് 7,249 പേ​​​​രും.ക​​​​ര​​​​ട് പ​​​​ട്ടി​​​​ക​​​​ വ​​​​രു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് പു​​​​തു​​​​താ​​​​യി വോ​​​​ട്ടു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ ഫോ​​​​റം ആ​​​​റി​​​​ൽ 3,59,968 പേ​​​​രാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത്. പ്ര​​​​വാ​​​​സി വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​ള്ള ഫോ​​​​റം ആ​​​​റ് എ​​​​യി​​​​ൽ 30,202 പേ​​​​രും അ​​​​പേ​​​​ക്ഷി​​​​ച്ചു. പേ​​​​രു​​​​നീ​​​​ക്കാ​​​​ൻ 2,419 പേ​​​​രും. എ​​​​ന്നാ​​​​ൽ എ​​​​എ​​​​സ്ഡി പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ ക​​​​ണ​​​​ക്ക് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.  

National

എ​സ്ഐ​ആ​ർ ക​ര​ട്: മ​ധ്യ​പ്ര​ദേ​ശി​ൽ 42.74 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ വോ​ട്ട​ർ​പ​ട്ടി​ക തീ​വ്ര​പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ ക​ര​ട് പ​ട്ടി​ക​യി​ൽ 42.74 ല​ക്ഷം വോ​ട്ട​ർ​മാ​ർ പു​റ​ത്ത്. ആകെ 5,74,06,143 വോ​ട്ട​ർ​മാ​രി​ൽ 5,31,31,983 പേ​രാ​ണ് എ​ന്യു​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ചു ന​ൽ​കി​യ​തെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ സ​ഞ്ജീ​വ് കു​മാ​ർ ഝാ ​അ​റി​യി​ച്ചു.

42,74,160 വോ​ട്ട​ർ​മാ​രാ​ണ് ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കാ​ത്ത​ത്. ഇ​തി​ൽ 8.46 ല​ക്ഷം വോ​ട്ട​ർ​മാ​ർ മ​ര​ണ​മ​ട​ഞ്ഞ​താ​ണ്. 31.51 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ക​ട്ടെ താ​മ​സം മാ​റി​യ​വ​രാ​ണ്. 2.77 ല​ക്ഷം വോ​ട്ട​ർ​മാ​ർ​ക്ക് ര​ണ്ടി​ട​ത്ത് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

എ​സ്ഐ​ആ​ർ: ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തീ​​​​വ്ര​​​​ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ (എ​​​​സ്ഐ​​​​ആ​​​​ർ) ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.​​​​ എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ 24.08 ല​​​​ക്ഷം പേ​​​​രെ ക​​​​ഴി​​​​ച്ചു​​​​ള്ള പ​​​​ട്ടി​​​​ക​​​​യാ​​​​ണ് നാ​​​​ളെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ക.

എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​​കൃ​​​​ത്യ​​​​മാ​​​​യി പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​വ​​​​രെ​​​​ല്ലാം ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു. ​​​​കേ​​​​ൽ​​​​ക്ക​​​​ർ പ​​​​റ​​​​യു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​ക്കു നാ​​​​ട്ടി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​കൂ​​​​ടി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് രാ​​​​ഷ്‌ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യം. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും തൊ​​​​ഴി​​​​ലി​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​ള്ള​​​​ത് ല​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണ്.

അ​​​​വ​​​​ധി​​​​ക്കെ​​​​ത്തു​​​​ന്ന ഇ​​​​വ​​​​രി​​​​ൽ ന​​​​ല്ലൊ​​​​രു ശ​​​​ത​​​​മാ​​​​ന​​​​വും "ക​​​​ണ്ടെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത'വ​​​​ർ​​​​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ട്ട എ​​​​എ​​​​സ്ഡി പ​​​​ട്ടി​​​​ക​​​​യി​​​​ലാ​​​​ണ്. ഇ​​​​വ​​​​രെ​​​​ക്കൂ​​​​ടി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ചേ​​​​ർ​​​​ക്കാ​​​​ൻ എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ സ​​​​മ​​​​യം നീ​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​വ​​​​ശ്യം.

മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ 6,49,885 പേ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 24.08 ല​​​​ക്ഷം പേ​​​​രാ​​​​ണ് നി​​​​ല​​​​വി​​​​ൽ എ​​​​എ​​​​സ്ഡി പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ, ക​​​​ണ്ടെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​വ​​​​ർ 6,45,548 പേ​​​​രാ​​​​ണ്. ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ പ​​​​റ​​​​യു​​​​ന്ന പ​​​​ല​​​​രും നാ​​​​ട്ടി​​​​ൽ​​​​ത്ത​​​​ന്നെ​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് രാ​​​​ഷ്‌ട്രീ​​​​യ​​​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​​വ​​​​ർ​​​​ക്ക് പേ​​​​രു​​​​ചേ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ പു​​​​തി​​​​യ വോ​​​​ട്ട​​​​റാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഇ​​​​വ​​​​രു​​​​ടെ​​​​യും എ​​​​എ​​​​സ്ഡി പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​ല്ലാ​​​​ത്ത പു​​​​തി​​​​യ വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും ഹി​​​​യ​​​​റിം​​​​ഗി​​​​ന് ഇ​​​​പ്പോ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന സ​​​​മ​​​​യം തി​​​​ക​​​​യി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​സ്ഐ​​​​ആ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം വേ​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്.

ര​​​​ണ്ടു​​​​ത​​​​വ​​​​ണ​​​​യാ​​​​യി ര​​​​ണ്ടാ​​​​ഴ്ച കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​സ്ഐ​​​​ആ​​​​ർ നീ​​​​ട്ടി​​​​യി​​​​രു​​​​ന്നു. 24.08 ല​​​​ക്ഷം പേ​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ല​​​​ട​​​​ക്കം സ​​​​മ​​​​യം നീ​​​​ട്ടു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

എ​​​​ന്യൂ​​​​മ​​​​റേ​​​​ഷ​​​​ൻ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഡി​​​​സം​​​​ബ​​​​ർ 23 മു​​​​ത​​​​ൽ ജ​​​​നു​​​​വ​​​​രി 22 വ​​​​രെ ഫോം ​​​​ആ​​​​റി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കാം. സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും ന​​​​ൽ​​​​ക​​​​ണം. പു​​​​തു​​​​താ​​​​യി പേ​​​​രു​​​​ചേ​​​​ർ​​​​ക്കാ​​​​ൻ ഫോം ​​​​ആ​​​​റി​​​​ലും പ്ര​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​റ് എ​​​​യി​​​​ലു​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്

ക​​​​ര​​​​ട് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​യാ​​​​ളു​​​​ടെ പേ​​​​ര് ഹി​​​​യ​​​​റിം​​​​ഗി​​​​നു​​​​ശേ​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ൽ ഇ​​​​ല​​​​ക്‌ടറ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​​വ​​​​ന്ന് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ജി​​​​ല്ലാ​​​​ തെര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റാ​​​​യ ക​​​​ള​​​​ക്ട​​​​ർ​​​​ക്ക് അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കാം. ഇ​​​​തി​​​​ലും പ​​​​രാ​​​​തി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ മു​​​​ഖ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റെ 30 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം സ​​​​മീ​​​​പി​​​​ക്ക​​​​ണം.

National

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ആ​​​ർ) തീയതി നീട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഹ​​​ർ​​​ജി പരിഗണിക്കവേയാണ് സു​​​പ്രീം​​​കോ​​​ട​​​തി ഇക്കാര്യം വ്യക്തമാക്കിയത്.

നിവേദനങ്ങളിൽ അനുഭാവപൂർവമായ തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നെ ത്തു​​​ട​​​ർ​​​ന്ന് എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടാ​​​ഴ്ച നീ​​​ട്ടി​​​യി​​​രു​​​ന്നു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ 21ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഡി​സം​ബ​ർ 21ന് ​ന​ട​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 21ന് ​രാ​വി​ലെ 10നും ​കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 11.30നു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ മു​തി​ർ​ന്ന അം​ഗം ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ർ​ക്കാ​ർ ഇ​തി​ലേ​യ്ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​പാ​കെ​യാ​ണ് പ്ര​തി​ജ്ഞ​യെ​ടു​ക്കേ​ണ്ട​ത്. കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ലാ​ക​ള​ക്ട​ർ​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ളെ​യു​മാ​ണ് ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Kerala

സെ​മി ഫൈ​ന​ൽ ആ​ർ​ക്കൊ​പ്പം; വി​ധി ഇ​ന്ന് അ​റി​യാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണി​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്.

14 ജി​ല്ല​ക​ളി​ലാ​യി 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് 1,129 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ണ്ണു​ന്ന​ത്. 8.20 മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളു​ടെ ഫ​ലം എ​ത്തി തു​ട​ങ്ങും. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലെ ഫ​ല​വും അ​റി​യാം. മ​റ്റ് ഫ​ല​ങ്ങ​ൾ 9.30ന് ​ശേ​ഷ​മേ പ്ര​ഖ്യാ​പി​ക്കൂ.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 73.68 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020ല്‍ 75.95 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം.

Kerala

പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ൾ മാ​റ്റാ​ൻ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച സാ​​​മ​​​ഗ്രി​​​ക​​​ൾ ഉ​​​ട​​​ൻ നീ​​​ക്കം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​റ്റു​​​ള്ള​​​വ​​​രും ഹ​​​രി​​​ത​​​ച​​​ട്ടം പാ​​​ലി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം. റോ​​​ഡി​​​ലും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണ ബോ​​​ർ​​​ഡു​​​ക​​​ൾ, ബാ​​​ന​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ട​​​ൻ നീ​​​ക്കം ചെ​​​യ്യാ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും രാ​​​ഷ്ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളും മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണം.

നീ​​​ക്കം ചെ​​​യ്യാ​​​ത്ത പ​​​ക്ഷം ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​വ നീ​​​ക്കം ചെ​​​യ്യു​​​ക​​​യും ചെ​​​ല​​​വ് അ​​​ത​​​തു​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കും. അ​​​വ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചെ​​​ല​​​വി​​​ൽ ഇ​​​തു ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും.

Kerala

ട്ര​ഷ​റി​ക​ൾ നാ​ളെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന വോ​​​ട്ടെ​​​ണ്ണ​​​ൽ ന​​​ട​​​ക്കു​​​ന്ന നാ​​​ളെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ട്ര​​​ഷ​​​റി​​​ക​​​ളും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി വ​​​യ്ക്കേ​​​ണ്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രേ​​​ഖ​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ട്ര​​​ഷ​​​റി​​​ക​​​ളു​​​ടെ സ്ട്രോം​​​ഗ് റൂ​​​മു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണി​​​ത്.

Kerala

എ​ൻ​ഡി​എ സ​ഖ്യം തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ; വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്ക് വോ​ട്ട് ചെ​യ്ത​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ സ​ഖ്യം തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി കേ​ര​ള​ത്തെ മാ​റി​മാ​റി ഭ​രി​ച്ച് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ൽ ആ​ക്കി​യ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. വി​ക​സ​ന രാ​ഷ്ട്രീ​യം മു​ന്നോ​ട്ടു​വെ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി​യെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​ധി​കാ​ര​മേ​റ്റ് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​യ്ക്കു​ള്ള വി​ക​സ​ന രൂ​പ​രേ​ഖ പു​റ​ത്തി​റ​ക്കും. അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യ ഡി​ജി​റ്റ​ൽ ഭ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ള്ള​വോ​ട്ട്; ടെ​ൺ​ഡേ​ർ​ഡ് വോ​ട്ട് ചെ​യ്ത് യ​ഥാ​ർ​ഥ വോ​ട്ട​ർ

തൃ​ശൂ​ർ: ത​ളി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. മൂ​ന്നാം വാ​ർ​ഡി​ലെ ബൂ​ത്ത് ന​മ്പ​ർ ര​ണ്ടി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. അ​റ​ക്ക​വീ​ട്ടി​ൽ മൊ​ഹ്‌​സി​ന​യു​ടെ വോ​ട്ടാ​ണ് മ​റ്റൊ​രാ​ൾ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്.

മൊ​ഹ്സി​ന രാ​വി​ലെ 8.30ഓ​ടെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്. തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​റ്റ​ക​ര​മാ​യ വീ​ഴ്ച​യാ​ണു​ണ്ടാ​യ​ത്.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ അ​ന​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ യ​ഥാ​ർ​ഥ വോ​ട്ട​ർ​ക്ക് ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കി ടെ​ൺ​ഡേ​ർ​ഡ് വോ​ട്ട് ചെ​യ്ത് പ്ര​ത്യേ​കം ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ക്കു​ന്ന ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തു​ല്യ വോ​ട്ടാ​ണെ​ങ്കി​ൽ മാ​ത്ര​മാ​ണ് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച വോ​ട്ട് എ​ണ്ണു​ക.

National

രാ​ജ്യ​ത്ത് ആ​റി​ട​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തും അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​റി​ട​ങ്ങ​ളി​ൽ തീ​യ​തി നീ​ട്ടി​ന​ൽ​കി​യ​ത്.

എ​ന്നാ​ൽ തീ​യ​തി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന പ​ശ്ചി​മ​ബം​ഗാ​ളി​ന്‍റെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ള്ളി. പ​ശ്ചി​മ​ബം​ഗാ​ളി​ൽ കാ​ലാ​വ​ധി ഇ​ന്ന് രാ​ത്രി അ​വ​സാ​നി​ക്കും. കേ​ര​ള​ത്തി​ൽ ക​ര​ട് പ​ട്ടി​ക 23 ന് ​ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഢ്, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യ​ത്. യു​പി​യി​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച നീ​ട്ടി​യി​ട്ടു​ണ്ട്.

മ​ധ്യ​പ്ര​ദേ​ശ് ഛത്തീ​സ്ഗ​ഡ്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​ണ് നീ​ട്ടി​ന​ൽ​കി​യ​ത്. ത​മി​ഴ്നാ​ട്ടി​ലും ഗു​ജ​റാ​ത്തി​ലും മൂ​ന്ന് ദി​വ​സം കൂ​ടി​യും സ​മ​യം അ​നു​വ​ദി​ച്ചു.

Kerala

ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി; പോ​ളിം​ഗി​ൽ മു​ന്നി​ൽ വ​യ​നാ​ട്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തോ​ടെ 75.85 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു.

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ലാ​യാ​ണ് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ഏ​ഴ് ജി​ല്ല​ക​ൾ വി​ധി​യെ​ഴു​തി​യി​രു​ന്നു.

വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ(77.34 ശ​ത​മാ​നം) പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ (71.88 ശ​ത​മാ​നം) ആ​ണ് പോ​ളിം​ഗി​ൽ ഏ​റ്റ​വും പി​ന്നി​ൽ. പാ​ല​ക്കാ​ട് 75.6 ശ​ത​മാ​നം, മ​ല​പ്പു​റം 76.85 ശ​ത​മാ​നം, കോ​ഴി​ക്കോ​ട് 76.47 ശ​ത​മാ​നം, ക​ണ്ണൂ​ർ 75.73 ശ​ത​മാ​നം, കാ​സ​ർ​ഗോ​ഡ് 74.03 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. ഡി​സം​ബ​ർ 13ന് ​ആ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

Kerala

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ക​ള്ള​വോ​ട്ടി​ന് ശ്ര​മം; ഒ​രാ​ൾ പി​ടി​യി​ൽ

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ 20ാം ഡി​വി​ഷ​നി​ലാ​ണ് സം​ഭ​വം. മ​ങ്ക​ര ത​രു പീ​ടി​ക​യി​ൽ അ​ൻ​വ​ർ(42) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ൽ ഇ​യാ​ളെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​ട്ടു​ണ്ട്.

മ​ങ്ക​ര സ്വ​ദേ​ശി​യാ​യ അ​ൻ​വ​റി​ന് കു​ള​പ്പു​ള്ളി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ട്. അ​വി​ടെ വോ​ട്ട് ചെ​യ്ത അ​ൻ​വ​ര്‍ വീ​ണ്ടും ഇ​ന്ന് വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​യി​ലെ മ​ഷി​യ​ട​യാ​ളം ക​ണ്ട​തോ​ടെ​യാ​ണ് ക​ള്ള​വോ​ട്ട് ചെ​യ്യാ​നു​ള്ള ശ്ര​മം പാ​ളി​യ​ത്.

Kerala

ഒ​ളി​വി​ൽ നി​ന്ന് പു​റ​ത്തേ​ക്ക്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വോ​ട്ട് ചെ​യ്യാ​നെ​ത്തി. 15 ദി​വ​സ​ത്തെ ഒ​ളി​വു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചാ​ണ് രാ​ഹു​ൽ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട് സ്‌​കൂ​ളി​ലെ ര​ണ്ടാം​ന​മ്പ​ർ ബൂ​ത്തി​ൽ രാ​ഹു​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തി വോ​ട്ട് ചെ​യ്‌​തു.

സ​ത്യം ജ​യി​ക്കും. എ​ല്ലാം കോ​ട​തി​യു​ടെ മു​ന്നി​ലു​ണ്ടെ​ന്നും കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടു കേ​സി​ലും അ​റ​സ്റ്റ് ത​ട​ഞ്ഞ​തോ​ടെ ഒ​ളി​വി​ലു​ള്ള എം​എ​ൽ​എ പു​റ​ത്തേ​ക്ക് വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു.

ര​ണ്ടാം പീ​ഡ​ന​ക്കേ​സി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നാ​ണ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

വൈ​കു​ന്നേ​രം 4.47ഓ​ടെ​യാ​ണ് രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. രാ​ഹു​ൽ ബൂ​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് തി​രി​ച്ചു​വ​രും; ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി  

മ​ല​പ്പു​റം: മ​ല​ബാ​റി​ൽ പോ​ളിം​ഗ് ഊ​ർ​ജി​ത​മാ​യി​രി​ക്കു​മെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട അ​തേ ട്രെ​ൻ​ഡാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ള്ള​തെ​ന്നും മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ല്ല ആ​വേ​ശ​മു​ണ്ട്. പ​ത്ത് വ​ർ​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന വി​ഷ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ജ​നം വോ​ട്ടു ചെ​യ്യു​മെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​റി​യി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​വും ജ​നം ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫ് തി​രി​ച്ചു​വ​രു​മെ​ന്നും ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ്ര​തി​ഫ​ലി​ക്കു​മെ​ന്നും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പ്; ഏ​ഴ് ജി​ല്ല​ക​ൾ​ക്ക് ഇ​ന്ന് പൊ​തു അ​വ​ധി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​ൾ‌​പ്പെ​ടെ​യാ​ണ് അ​വ​ധി. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വേ​ത​ന​ത്തോ​ടെ​യു​ള്ള അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് അ​വ​സാ​നി​ക്കും.

 

National

തെരഞ്ഞെടുപ്പു കമ്മീഷൻ ആജീവനാന്ത വാഷിംഗ് മെഷീൻ: കെ.​​​സി. വേണുഗോപാൽ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ന്തു കു​​​റ്റം ചെ​​​യ്താ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കി​​​യ​​​തി​​​ലൂ​​​ടെ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ ആ​​​ജീ​​​വ​​​നാ​​​ന്ത വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നാ​​​ക്കി ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ മാ​​​റ്റി​​​യെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

വോ​​​ട്ട​​​വ​​​കാ​​​ശം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​രു​​​ണ്യ​​​മ​​​ല്ലെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സ്തം​​​ഭ​​​മാ​​​ണെ​​​ന്നും ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. എ​​​സ്ഐ​​​ആ​​​ർ അ​​​ട​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സി​​​ബി​​​ഐ, ഇ​​​ഡി, ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യ്ക്കു​​​ പു​​​റ​​​മെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​ക്കൂ​​​ടി ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച് വോ​​​ട്ടു​​​കൊ​​​ള്ള ന​​​ട​​​ത്തി സ്ഥി​​​ര​​​മാ​​​യി ഭ​​​ര​​​ണ​​​ത്തി​​​ൽ തു​​​ട​​​രാ​​​മെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ വ്യാ​​​മോ​​​ഹം ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത ത​​​ക​​​ർ​​​ത്തെ​​​റി​​​യു​​​മെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ മാ​​​ത്ര​​​മാ​​​ണു റെ​​​യ്ഡും അ​​​റ​​​സ്റ്റും നോ​​​ട്ടീ​​​സു​​​ക​​​ളും ന​​​ൽ​​​കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ലോ​​​ക്സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ പോ​​​ലും ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യാ​​​ണെ​​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

സ്വ​​​ത​​​ന്ത്ര​​​വും നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള അ​​​ന്പ​​​യ​​​ർ ആ​​​കേ​​​ണ്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ കേ​​​ന്ദ്രം ഭ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ താ​​​ള​​​ത്തി​​​നൊ​​​ത്തു തു​​​ള്ളു​​​ന്ന പാ​​​വ​​​യാ​​​യി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ര​​​വ​​​ധി ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്തു. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റെ​​​യും ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ നീ​​​ക്കം ചെ​​​യ്തു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ രാ​​​ജ്യ​​​ത്തെ ഒ​​​രു കോ​​​ട​​​തി​​​യി​​​ലും ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​കി​​​ല്ലെ​​​ന്ന പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ന​​​ൽ​​​കി​​​യ​​​തും ദു​​​ഷ്‌​​​ട​​​ലാ​​​ക്കോ​​​ടെ​​​യാ​​​ണ്. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലെ തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കാ​​​ൻ ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​തി​​​നു പി​​​ന്നി​​​ലെ ല​​​ക്ഷ്യ​​​വും ന​​​ല്ല​​​ത​​​ല്ല.

നി​​​ഷ്പ​​​ക്ഷ​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ന്പ​​​യ​​​റെ​​​ന്ന ആ​​​ശ​​​യം പ​​​ര​​​സ്യ​​​മാ​​​യി ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യം ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ന​​​ശി​​​പ്പി​​​ച്ചു. ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യും രാ​​​ഷ്‌​​​ട്രീ​​​യ​​​സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നു. ക​​​മ്മീ​​​ഷ​​​ൻ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു.

സ്വ​​​ത​​​ന്ത്ര​​​വും നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ഷ്പ​​​ക്ഷ അ​​​ന്പ​​​യ​​​റെ ആ​​​ഗ്ര​​​ഹി​​​ച്ചു. അ​​​നൂ​​​പ് ബ​​​ര​​​ൻ​​​വാ​​​ൾ കേ​​​സി​​​ൽ ജ​​​സ്റ്റീ​​​സ് കെ.​​​എം. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ അ​​​ഞ്ചം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ബെ​​​ഞ്ചി​​​ന്‍റെ 2023ലെ ​​​വി​​​ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്നു. സ​​​മി​​​തി​​​യി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​യം വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​രി​​​ഹ​​​സി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​സ്ഐ​​​ആ​​​ർ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി ഒ​​​ഴി​​​കെ എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ളും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​യ​​​മ​​​സ​​​ഭ ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്ര​​​മേ​​​യം പാ​​​സാ​​​ക്കി കേ​​​ന്ദ്ര​​​ത്തി​​​ന​​​യ​​​ച്ചു.

വോ​​​ട്ട​​​ർ​​​മാ​​​രെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും സ്വ​​​ന്തം ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ആ​​​വ​​​ശ്യം ത​​​ള്ളി​​​ക്കൊ​​​ണ്ട് പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ തി​​​ര​​​ക്കി​​​ട്ട് എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​ത്തി​​​യ​​​ത് ആ​​​രു​​​ടെ താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണെ​​​ന്ന് വേ​​​ണു​​​ഗോ​​​പാ​​​ൽ ചോ​​​ദി​​​ച്ചു. ബി​​​ഹാ​​​റി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ബം​​​ഗാ​​​ളി​​​ലും ആ​​​സാ​​​മി​​​ലു​​​മ​​​ട​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യാ​​​ണ് ചു​​​രു​​​ങ്ങി​​​യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ൾ തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ആ​​​കെ 56 വോ​​​ട്ട​​​ർ​​​മാ​​​രു​​​ള്ള ഒ​​​രു ബൂ​​​ത്തി​​​ൽ 50 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള 50 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി പ​​​റ​​​ഞ്ഞു നീ​​​ക്കംചെ​​​യ്ത​​​ത് അ​​​ട​​​ക്കം നി​​​ര​​​വ​​​ധി തെ​​​റ്റു​​​ക​​​ൾ എ​​​സ്ഐ​​​ആ​​​റി​​​ലു​​​ണ്ടെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെത്തു​ട​ർ​ന്നു മാ​റ്റി​വ​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നു​മാ​സ​ത്തി​ന​കം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തത്തുട​​​​ർ​​​​ന്നു മൂ​​​​ന്നി​​​​ട​​​​ത്ത് മാ​​​​റ്റി​​​​വ​​​​ച്ച ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ മൂ​​​​ന്നു​​​​മാ​​​​സ​​​​ത്തി​​​​ന​​​​കം ന​​​​ട​​​​ത്തും. നി​​​​ല​​​​വി​​​​ലെ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ശേ​​​​ഷം സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​തി​​​​ന് വി​​​​ജ്ഞാ​​​​പ​​​​ന​​​​മി​​​​റ​​​​ക്കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ർ​​​​പ​​​റേ​​​​ഷ​​​​നി​​​​ലെ വി​​​​ഴി​​​​ഞ്ഞം വാ​​​​ർ​​​​ഡി​​​​ൽ സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി ജ​​​​സ്റ്റി​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​സ്, എ​​​​റ​​​​ണാ​​​​കു​​​​ളം പാ​​​മ്പാ​​​​ക്കു​​​​ട ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പ​​​​ത്താം ​​​​വാ​​​​ർ​​​​ഡി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി സി.​​​​എ​​​​സ്.​​​​ ബാ​​​​ബു, മ​​​​ല​​​​പ്പു​​​​റം മൂ​​​​ത്തേ​​​​ടം ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പാ​​​​യിം​​​​പാ​​​​ടം വാ​​​​ർ​​​​ഡി​​​​ലെ മു​​​​സ്‌​​​​ലിം​​​​ ലീ​​​​ഗ് സ്ഥാ​​​​നാ​​​​ർ​​​​ഥി ഹ​​​​സീ​​​​ന എ​​​​ന്നി​​​​വ​​​​രാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മ​​​​രി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ, മു​​​​ത്തേ​​​​ടം, പാ​​​​മ്പാ​​​​ക്കു​​​​ട പ​​​​ഞ്ചാ​​​​യ​​​​ത്ത് വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ ബ്ലോ​​​​ക്ക്-​​​​ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലേ​​​​ക്ക് വോ​​​​ട്ട് ചെ​​​​യ്യ​​​​ണം. ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് പി​​​​ന്നീ​​​​ട് വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത്. കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ ഒ​​​​രു വോ​​​​ട്ട് മാ​​​​ത്ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ വി​​​​ഴി​​​​ഞ്ഞ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ണ​​​​മാ​​​​യി മാ​​​​റ്റി. പാ​​​​മ്പാ​​​ക്കു​​​​ട​​​​യി​​​​ൽ ബ്ലോ​​​​ക്ക്, ജി​​​​ല്ലാ​​​​ പ​​​​ഞ്ചാ​​​​യ​​​​ത്ത് വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ന്നു. മാ​​​​റ്റി​​​​വ​​​​ച്ച സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത.

വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടു​​​​മു​​​മ്പു​​​​വ​​​​രെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു മാ​​​​റ്റി​​​​വ​​​​യ്ക്കും.എ​​​​ന്നാ​​​​ൽ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തു​​​​ട​​​​ങ്ങു​​​​ന്ന ഏ​​​​ഴു മ​​​​ണി​​​​ക്കു​​​ശേ​​​​ഷം സ്ഥാ​​​​നാ​​​​ർ​​​​ഥി മ​​​​രി​​​​ച്ചാ​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കും. മ​​​​രി​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി ജ​​​​യി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മാ​​​​കും ഇ​​​​വി​​​​ടെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി ഉ​​​​ൾ​​​​പ്പെ​​​​ടെ മ​​​​രി​​​​ച്ചാ​​​​ൽ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​മെ​​​​ങ്കി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭാ- ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യി മ​​​​ത്സ​​​​ര​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ർ മ​​​​രി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ വോ​​​​ട്ടെ​​​​ടു​​​​പ്പു മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക​​​​യു​​​​ള്ളൂ. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ട്ട​​​​ത്തി​​​​ൽ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ഏ​​​​താ​​​​നും വ​​​​ർ​​​​ഷം മു​​​​മ്പു ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു.

Kerala

സ്വ​ന്തം വാ​ര്‍​ഡി​ല്‍ ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി​യി​ല്ല; മെ​ഷീ​നി​ൽ നോ​ട്ട​യു​മി​ല്ല: വൃ​ത്തി​കെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്പ്ര​ദാ​യ​മെ​ന്ന് പി.​സി. ജോ​ർ​ജ്

പൂ​ഞ്ഞാ​ര്‍: വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ നോ​ട്ട​യി​ല്ലാ​ത്ത​തി​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജ്. നോ​ട്ട​യി​ല്ലാ​ത്ത​ത് വൃ​ത്തി​കെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്പ്ര​ദാ​യ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

പി.​സി. ജോ​ര്‍​ജി​ന്‍റെ സ്വ​ന്തം വാ​ര്‍​ഡി​ല്‍ ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി​യി​ല്ല. അ​തി​നാ​ല്‍ നോ​ട്ട​യ്ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റേ​ത് വി​വ​ര​ക്കേ​ടാ​ണെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ഷ്ട​പ്പെ​ട്ട ഒ​രാ​ൾ​ക്ക് വോ​ട്ട് ചെ​യ്തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്ത് നി​യ​മ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വ​ര​ക്കേ​ട് കാ​ണി​ക്കു​ക​യാ​ണോ? എ​നി​ക്ക് നോ​ട്ട​യ്ക്ക് വോ​ട്ട് ചെ​യ്യ​ണം എ​ന്ന് ക​രു​തി​യാ​ൽ എ​വി​ടെ​പ്പോ​യി വോ​ട്ട് ചെ​യ്യും. അ​ത് എ​ന്‍റെ അ​വ​കാ​ശ​മ​ല്ലേ. വൃ​ത്തി​കെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​മാ​ണ്. ഇ​തി​ല്‍ എ​നി​ക്ക് പ​രാ​തി​യു​ണ്ട്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഇ​ല്ലെ​ങ്കി​ൽ ആ ​പാ​ർ​ട്ടി​ക്കാ​ര​നാ​യ ഞാ​ൻ എ​വി​ടെ​പ്പോ​യി വോ​ട്ട് ചെ​യ്യ​ണം.'- പി.​സി. ജോ​ർ​ജ് ചോ​ദി​ച്ചു.

Kerala

കേ​ര​ള​ത്തി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി തീ​യ​തി നീ​ട്ടു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​വേ​ദ​നം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്നും ഇ​ത് അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ തീ​യ​തി​ക​ൾ നീ​ട്ടി​യി​ട്ടു​ണ്ട്. തീ​യ​തി ഇ​നി​യും നീ​ട്ടു​മോ​യെ​ന്ന് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യേ​ക്കും.

 

Kerala

വോട്ട് ചെയ്യാൻ ഏതൊക്കെ രേഖകൾ കൈയിൽ കരുതാം...

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​മാ​ർ വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച് വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ. രാ​വി​ലെ ഏ​ഴ് മു​ത​ൽ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും.

സു​താ​ര്യ​മാ​യ രീ​തി​യി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, വോ​ട്ട​ർ സ്ലി​പ്പ്, പാ​സ്പോ​ർ‌​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഹാ​ജ​രാ​ക്കാം.

ഇ​തു​കൂ​ടാ​തെ ഫോ​ട്ടോ പ​തി​ച്ച എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഏ​തെ​ങ്കി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് ആ​റു മാ​സ​ക്കാ​ല​യ​ള​വി​ന് മു​ൻ​പ് വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ് ബു​ക്ക് എ​ന്നി​വ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മോക് പോ​ളിം​ഗ് അ​വ​സാ​നി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Kerala

ഏ​ഴ് ജി​ല്ല​ക​ൾ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക്; മോ​ക് പോ​ളിം​ഗ് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​ഴ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മോ​ക് പോ​ളിം​ഗ് ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഏ​ഴ് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ, 75 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, 471 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

 

National

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്ത് ഹ​ർ​ജി; സി​ദ്ധ​രാ​മ​യ്യ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി സു​പ്രീം കോ​ട​തി  

ബം​ഗ​ളൂ​രു: ക​ർ‌​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ സി​ദ്ധ​രാ​മ​യ്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. സി​ദ്ധ​രാ​മ​യ്യ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഉ​ൾ​പ്പെ​ടെ​യാ​ണ് നോ​ട്ടീ​സ്.

വ​രു​ണ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള വോ​ട്ട​ർ കെ. ​ശ​ങ്ക​ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നോ​ട്ടീ​സ്. 2023ൽ ​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഹ​ർ​ജി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

സ്ത്രീ​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം, സൗ​ജ​ന്യ ബ​സ് യാ​ത്ര തു​ട​ങ്ങി കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ന​ൽ​കി​യ അ​ഞ്ച് വാ​ഗ്ദാ​ന​ങ്ങ​ൾ കൈ​ക്കൂ​ലി, അ​ഴി​മ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​താ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

 

Kerala

വോ​ട്ടിം​ഗ് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വോ​​​​ട്ടെ​​​​ടു​​​​പ്പ് സ​​​​മ​​​​യ​​​​ക്ര​​​​മം സ​​​​മ്മ​​​​തി​​​​ദാ​​​​യ​​​​ക​​​​ർ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. രാ​​​​വി​​​​ലെ ഏ​​​​ഴു മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ​​​​യാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ്.

വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റു​​​​വ​​​​രെ പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ മു​​​​ഴു​​​​വ​​​​ൻ പേ​​​​ർ​​​​ക്കും വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കും.

വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ച സ​​​​മ​​​​യ​​​​ത്തി​​​​ന് പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ക്യൂ​​​​വി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രെ​​​​യും വോ​​​​ട്ട് ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കും. ഇ​​​​വ​​​​ർ​​​​ക്ക് പ്രി​​​​സൈ​​​​ഡിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ഒ​​​​പ്പി​​​​ട്ട സ്ലി​​​​പ്പ് ന​​​​ൽ​​​​കും.

ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​ന​​​​ത്തെ ആ​​​​ൾ​​​​ക്ക് ഒ​​​​ന്ന് എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് സ്ലി​​​​പ് ന​​​​ൽ​​​​കു​​​​ക. വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞാ​​​​ലും ക്യൂ​​​​വി​​​​ലു​​​​ള്ള സ​​​​മ്മ​​​​തി​​​​ദാ​​​​യ​​​​ക​​​​ർ എ​​​​ല്ലാ​​​​വ​​​​രും വോ​​​​ട്ട് ചെ​​​​യ്തു ക​​​​ഴി​​​​യു​​​​ന്ന​​​​തു​​​​വ​​​​രെ വോ​​​​ട്ടെ​​​​ടു​​​​പ്പ് തു​​​​ട​​​​രും.

നോ​​​​ട്ട​​​​യും വി​​​​വി​​​​പാ​​​​റ്റും ഇ​​​​ല്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ൽ നോ​​​​ട്ട (NOTA) രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. അ​​​​തു​​​​പോ​​​​ലെ വി​​​​വി​​​​പാ​​​​റ്റ് മെ​​​​ഷീ​​​​നു​​​​മു​​​​ണ്ടാ​​​​കി​​​​ല്ല.

Kerala

പ്ര​വാ​സി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി (എ​​​സ്ഐ​​​ആ​​​ർ) ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ നോ​​​ർ​​​ക്ക​​​യോ​​​ട് നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ന​​​ട​​​പ​​​ടി​​​യി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ നേ​​​രി​​​ട്ടു വി​​​ളി​​​ക്കും.

പ്ര​​​വാ​​​സി​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും യു​​​ഡി​​​എ​​​ഫി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​രാ​​​യ​​​തി​​​നാ​​​ലാ​​​ണ് പ്ര​​​വാ​​​സി ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നോ​​​ർ​​​ക്ക യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​തെ​​​ന്ന് എ​​​സ്ഐ​​​ആ​​​ർ സം​​​ബ​​​ന്ധി​​​ച്ച് സി​​​ഇ​​​ഒ വി​​​ളി​​​ച്ച രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ൽ മു​​​സ്‌ലിം​​​ ലീ​​​ഗ് ആ​​​രോ​​​പി​​​ച്ചു.

പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ യോ​​​ഗം ഓ​​​ണ്‍​ലൈ​​​നാ​​​യി വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടിക​​​ളു​​​ടെ നി​​​ര​​​ന്ത​​​ര ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സി​​​ഇ​​​ഒ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​ഖേ​​​ൽ​​​ക്ക​​​ർ​ നോ​​​ർ​​​ക്ക​​​യ്ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.

എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക്കു ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രി​​​ല്ലെ​​​ങ്കി​​​ൽ പൗ​​​ര​​​ത്വ പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ണ് പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള​​​ത്. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ 90,030 പ്ര​​​വാ​​​സി​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

ഇ​​​തി​​​ൽ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട് ചെ​​​യ്ത​​​ത് 2670 പേ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് സി​​​ഇ​​​ഒ യോ​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള കോ​​​ൾ​​​ സെ​​​ന്‍റ​​​റി​​​ലെ 1950 എ​​​ന്ന ന​​​ന്പ​​​രി​​​ലേ​​​ക്ക് ഒ​​​രു​​​മാ​​​സ​​​ത്തി​​​നി​​​ടെ വി​​​ളി​​​ച്ച​​​ത് 33,661 പേ​​​രാ​​​ണ്. ഇ ​​​മെ​​​യി​​​ൽ​​​വ​​​ഴി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ത് 2146 പേ​​​രും.

Kerala

ചീ​ഫ് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ട​തും ഒ​രാ​ഴ്ച സ​മ​യപ​രി​ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്നുവ​​​രു​​​ന്ന തീ​​​വ്ര വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി (എ​​​സ്ഐ​​​ആ​​​ർ) ബ​​​ന്ധ​​​പ്പെ​​​ട്ടു ഒ​​​രാ​​​ഴ്ച കൂ​​​ടി സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചെ​​​ത്തി​​​യ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ.​​​ ജ​​​യ​​​ല​​​തി​​​ല​​​ക് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ, സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ വി​​​ളി​​​ച്ചുവ​​​രു​​​ത്തി ഹി​​​യ​​​റിംഗ് ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​സ്ഐ​​​ആ​​​ർ കാ​​​ല​​​പ​​​രി​​​ധി ഒ​​​രാ​​​ഴ്ചകൂ​​​ടി നീ​​​ട്ട​​​ണ​​​മെ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ആ​​​വ​​​ശ്യമുന്ന​​​യി​​​ച്ച​​​ത്. എ​​​സ്ആ​​​ആ​​​ർ ന​​​ട​​​പ​​​ടി നീ​​​ട്ട​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നി​​​വേ​​​ദ​​​ന​​​വും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കൈ​​​മാ​​​റി.

ഇ​​​തോ​​​ടൊ​​​പ്പം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​ഖേ​​​ൽ​​​ക്ക​​​റിനെ​​​യും ക​​​മ്മീ​​​ഷ​​​ൻ ഡ​​​ൽ​​​ഹി​​​ക്കു വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു. എ​​​സ്ഐ​​​ആ​​​ർ എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​റം പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​​കാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം ര​​​ത്ത​​​ൻ ഖേ​​​ൽ​​​ക്ക​​​റും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബി​​​എ​​​ൽ​​​ഒ​​​മാ​​​രും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ബൂ​​​ത്ത് ലെ​​​വ​​​ൽ ഏ​​​ജ​​​ന്‍റു​​​മാ​​​രും (ബി​​​എ​​​ൽ​​​എ) ചേ​​​ർ​​​ന്നു​​​ള്ള യോ​​​ഗ​​​ങ്ങ​​​ൾ ഒ​​​ട്ടു​​​മി​​​ക്ക​​​യി​​​ട​​​ത്തും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത കാ​​​ര്യ​​​വും അ​​​ദ്ദേ​​​ഹം ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന ശേ​​​ഷം കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ൾകൂ​​​ടി ല​​​ഭി​​​ച്ചാ​​​ൽ ബി​​​എ​​​ൽ​​​ഒ-ബി​​​എ​​​ൽ​​​എ മീ​​​റ്റിംഗുക​​​ൾ ചേ​​​ർ​​​ന്ന് കൂ​​​ടു​​​ത​​​ൽ പേ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​കും.ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വം തി​​​ര​​​ക്കി​​​ലാ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ പ​​​രാ​​​തി​​​ക​​​ളി​​​ല്ലാ​​​ത്ത വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ൽ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ നീ​​​ട്ട​​​ണ​​​മെ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം ന്യാ​​​യ​​​മാ​​​ണെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​ആ​​​വ​​​ശ്യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നി​​​ൽ നി​​​വേ​​​ദ​​​ന​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഹ​​​ർ​​​ജി​​​യു​​​മാ​​​യെ​​​ത്തി​​​യ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെയും സി​​​ഇ​​​ഒ​​​യെ​​​യും ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​ളി​​​ച്ചുവ​​​രു​​​ത്തി ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​സ്ഐ​​​ആ​​​ർ ഫോ​​​റം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രാ​​​ഴ്ചകൂ​​​ടി സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. നേ​​​ര​​​ത്തെ​​​യും ഒ​​​രാ​​​ഴ്ച സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Kerala

വോ​ട്ട​ർ​മാ​ർ: ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഒന്നേകാൽ കോടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഒ​​​ൻ​​​പ​​​തി​​​നു ന​​​ട​​​ക്കു​​​ന്ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ധി​​​യെ​​​ഴു​​​തു​​​ന്ന​​​ത് 1.32 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ. ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ പ​​​ര​​​സ്യപ്ര​​​ചാ​​​ര​​​ണം നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു സ​​​മാ​​​പി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ചൊ​​​വ്വാ​​​ഴ്ച വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​ത്.

ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ലെ 595 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി 36,630 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. പ​​​ര​​​സ്യപ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​മാ​​​യ കൊ​​​ട്ടി​​​ക്ക​​​ലാ​​​ശ​​​ത്തി​​​നും സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഒ​​​രു സ്ഥ​​​ല​​​ത്ത് വി​​​വി​​​ധ രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ക​​​ലാ​​​ശ​​​ക്കൊ​​​ട്ട് ന​​​ട​​​ത്ത​​​രു​​​തെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശം.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മാ​​​ർ​​​ഗ ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​ൻ​​​പ​​​തി​​​ന് വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണ​​​മാ​​​കാം.

രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്ന​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്. ര​​​ണ്ടു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 1199 ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 23,576 വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ങ്കി​​​ലും ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ 14 വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പി​​​ല്ല.

14 ഇ​​​ട​​​ത്തും ഇ​​​ട​​​തു​​​ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​തി​​​രി​​​ല്ല. ര​​​ണ്ടു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലും​​​കൂ​​​ടി 75,633 പേ​​​രാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ഒ​​​ന്നാം​​​ഘ​​​ട്ടം ഒ​​​മ്പതി​​​ന്

ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ-1,32,83,739
പു​​​രു​​​ഷ​​​ന്മാ​​​ർ-62,51,219
സ്ത്രീ​​​ക​​​ൾ-70,32,444
ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ-126
പ്ര​​​വാ​​​സി​​​ക​​​ൾ-456

ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ-595

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ-471
ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ-75
മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി-39
കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ-3
ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത്-7

ആ​​​കെ വാ​​​ർ​​​ഡു​​​ക​​​ൾ-11,168

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-8310
ബ്ലോ​​​ക്ക്-1090
ജി​​​ല്ലാ​​​ പ​​​ഞ്ചാ​​​യ​​​ത്ത്-164
മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി-1371
കോ​​​ർ​​​പറേ​​​ഷ​​​ൻ-233

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ-36,630

പു​​​രു​​​ഷ​​​ന്മാ​​​ർ-17,056
സ്ത്രീ​​​ക​​​ൾ-19,573
ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ-1

ര​​​ണ്ടാം​​​ഘ​​​ട്ടം 11ന്

ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ-1,53,78,937
പു​​​രു​​​ഷ​​​ന്മാ​​​ർ-72,65,710
സ്ത്രീ​​​ക​​​ൾ-81,13,064
ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ-163
പ്ര​​​വാ​​​സി-3293

ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ-604

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-470
ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്-77
മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി-47
കോ​​​ർ​​​പറേ​​​ഷ​​​ൻ-3
ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്-7

ആ​​​കെ വാ​​​ർ​​​ഡു​​​ക​​​ൾ-12,408

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്-9,027
ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്-1,177
ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്-182
മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി-1834
കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ-188.

Kerala

പോസ്റ്റായ പോസ്റ്റർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ക്കി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും ചി​​​ത്ര​​​ങ്ങ​​​ൾ സ​​​ഹി​​​തം ത​​​യാ​​​റാ​​​ക്കി​​​യ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ പോ​​​സ്റ്റ​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യോ മു​​​ന്ന​​​ണി​​​ക​​​ളു​​​ടേ​​​യോ പേ​​​രോ മ​​​റ്റോ ഇ​​​ല്ലാ​​​ത്ത പോ​​​സ്റ്റ​​​റു​​​ക​​​ൾ മാ​​​തൃ​​​ക പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല മീ​​​ഡി​​​യ റി​​​ലേ​​​ഷ​​​ൻ​​​സ് ക​​​മ്മി​​​റ്റി​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ചി​​​ത്ര​​​വും പോ​​​സ്റ്റ​​​റു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ്യ കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

ക​ൽ​പ​റ്റ: വ​യ​നാ​ട് ക​ൽ​പ​റ്റ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഭ​ക്ഷ്യ കി​റ്റു​ക​ൾ പി​ടി​കൂ​ടി. ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​ചി​ത്ര​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

വീ​ടി​ന് മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നാ​ണ് പ​തി​ന​ഞ്ചോ​ളം ഭ​ക്ഷ്യ കി​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തേ​തു​ട​ർ​ന്ന് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​ണ് കി​റ്റു​ക​ൾ എ​ത്തി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ച​താ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ളെ​ന്നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ദം.

Kerala

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ൽ: പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മു​ഖ്യ തെ​ര​. ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം: ചി​ല പ്ര​ത്യേ​ക മ​ത സാ​മു​ദാ​യി​ക വി​ഭാ​ഗ​ങ്ങ​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ഒ​രു വി​ഭാ​ഗം ബി​എ​ൽ​ഒ​മാ​രു​മാ​യി ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നു സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി​യു​ള്ള പ്ര​ചാ​ര​ണം വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ.

എ​ന്യൂ​മ​റേ​ഷ​ൻ ഫോ​റം പൂ​രി​പ്പി​ച്ച് ഒ​പ്പി​ട്ട് ന​ൽ​കി​യ എ​ല്ലാ​വ​രും ക​ര​ടു പ​ട്ടി​ക​യി​ലു​ണ്ടാ​വു​മെ​ന്ന് മു​ൻ​പ് പ​ല​ത​വ​ണ താ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. തൃ​ശൂ​ർ വെ​ള്ളാ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബി​എ​ൽ​ഒ​ക്കും കൊ​ടു​ങ്ങ​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്കു​മെ​തി​രെ വാ​ട്സ്ആ​പ്പി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന ശ​ബ്ദ​സ​ന്ദേ​ശം അ​ടി​സ്ഥാ​ന ര​ഹി​ത​വും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​തു​മാ​ണ്.

ഈ ​വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ത്ത​രം കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും സി​ഇ​ഒ അ​ഭ്യ​ർ​ഥി​ച്ചു.

National

കേരളത്തിന്‍റെ ഹർജിയിൽ സുപ്രീംകോടതി; എ​സ്ഐ​ആ​ർ തു​ട​രാം

ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളു​ടെ സ​മ​യ​പ​രി​ധി നീ​ട്ടു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് സു​പ്രീം​കോ​ട​തി.

സ​മ​യ​പ​രി​ധി നീ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ൽ ക​ത്ത് ന​ൽ​ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച​യ്ക്കു​ള്ളി​ൽ നി​ഷ്പ​ക്ഷ​വും വ​സ്തു​നി​ഷ്ഠ​വു​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ജി എ​ന്നി​വ​രു​ടെ ബെ​ഞ്ച് ക​മ്മീ​ഷ​നോ​ടു നി​ർ​ദേ​ശി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ന്യാ​യ​യു​ക്ത​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​ ആ​വ​ശ്യ​മെ​ന്നും വാ​ദ​ത്തി​നി​ട​യി​ൽ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​വും ഒ​രു​മി​ച്ചു ന​ട​ക്കു​ന്ന​തു​കൊ​ണ്ട് യാ​തൊ​രു ബു​ദ്ധി​മു​ട്ടും നേ​രി​ടു​ന്നി​ല്ല എ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. 1.76 ല​ക്ഷം ജീ​വ​ന​ക്കാ​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 25,468 ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കാ​യി നി​യോ​ഗി​ച്ച​താ​യും ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. 98.8 ശ​ത​മാ​നം ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തു. 80 ശ​ത​മാ​നം ഫോ​മു​ക​ൾ ഡി​ജി​റ്റൈ​സ് ചെ​യ്ത​താ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ മാ​റ്റിവ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഈ ​വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ടാ​ൻ വി​സ​മ്മ​തി​ച്ച കോ​ട​തി, തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു വി​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, നി​ല​വി​ൽ തു​ട​രു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് ത​ട​സ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​ക​ൾ.

താ​ഴെത്ത​ട്ടി​ൽ സ്ഥി​തി മോ​ശ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മ​ല്ല താ​ഴെ​ത​ട്ടി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ന​ട​പ​ടി​ക​ൾ ഇ​തേ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ നി​ര​വ​ധി വോ​ട്ടു​ക​ൾ വെ​ട്ടിമാ​റ്റ​പ്പെ​ടു​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ച്ചു. പു​തു​പ്പ​ള്ളി​യി​ലെ ര​ണ്ടാ​യി​രം വീ​ടു​ക​ൾ ക​യ​റി​യ​പ്പോ​ൾ ക​ണ്ട സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു​വെ​ന്ന് ചാ​ണ്ടി ഉ​മ്മ​നുവേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാട്ടി.

സ​മാ​ന​മാ​യി നി​ര​വ​ധി പ്ര​വാ​സി​ക​ളു​ടെ പേ​രു​ക​ൾ വെ​ട്ടി മാ​റ്റ​പ്പെ​ടു​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​രി​സ് ബീ​രാ​ൻ വ്യ​ക്ത​മാ​ക്കി. ഓ​ണ്‍ലൈ​നി​ലൂ​ടെ ഫോ​മു​ക​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും നേ​രി​ട്ടു​ള്ള വെ​രി​ഫി​ക്കേ​ഷ​ൻ പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഹ​ർ​ജി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ മ​റു​പ​ടി.

Kerala

88.74% ഫോ​മും ഡി​ജി​റ്റൈ​സ് ചെ​യ്തെന്ന് സിഇഒ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്ത ഫോ​​​മു​​​ക​​​ളി​​​ൽ 88.74 ശ​​​ത​​​മാ​​​ന​​​വും ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്ത​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ.

ചൊ​​​വ്വാ​​​ഴ്ച്ച വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്ത ഫോ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം 2,47,14,494 എ​​​ണ്ണ​​​മാ​​​ണ്. ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ഫോ​​​മു​​​ക​​​ൾ ഫോ​​​മു​​​ക​​​ൾ ഇ​​​നി​​​യും മ​​​ട​​​ക്കി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ എ​​​ത്ര​​​യും വേ​​​ഗം പൂ​​​രി​​​പ്പി​​​ച്ച് ബി​​​എ​​​ൽ​​​ഒ​​​മാ​​​രെ ഏ​​​ല്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Kerala

സം​സ്ഥാ​ന​ത്ത് 11 ല​ക്ഷം പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ മൂ​​​ന്നു ത​​​വ​​​ണ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ (അ​​​ണ്‍ ട്രെ​​​യി​​​സ​​​ബി​​​ൾ) എ​​​ണ്ണം 11.13 ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ.

മൊ​​​ത്തം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​​ളം വ​​​രു​​​മി​​​ത്. ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​ർ കൂ​​​ടു​​​ത​​​ലും ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലാ​​​ണ്. ഒ​​​രാ​​​ഴ്ച അ​​​ധി​​​ക സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ ഇ​​​വ​​​രി​​​ൽ ആ​​​രെ​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന് വീ​​​ണ്ടും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​കും.

86 ശ​​​ത​​​മാ​​​നം പേ​​​രും ഫോം പൂ​​​രി​​​പ്പി​​​ച്ചു ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് മ​​​ട​​​ക്കി ന​​​ൽ​​​കി. മ​​​ട​​​ക്കി ന​​​ൽ​​​കാ​​​ത്ത​​​വ​​​രും ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ. എ​​​ത്ര​​​യും വേ​​​ഗം ഫോം പൂ​​​രി​​​പ്പി​​​ച്ചു മ​​​ട​​​ക്കി ന​​​ൽ​​​കു​​​ന്നു​​​വോ അ​​​വ​​​രെ വേ​​​ഗ​​​ത്തി​​​ൽ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും.

അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം വ​​​രെ കാ​​​ത്തുനി​​​ൽ​​​ക്കാ​​​തെ ഫോം വേ​​​ഗ​​​ത്തി​​​ൽ പു​​​രി​​​പ്പി​​​ച്ചു മ​​​ട​​​ക്കി​​​ന​​​ൽ​​​കാ​​​നാ​​​ക​​​ണം. വേ​​​ഗ​​​ത്തി​​​ൽ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്യാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച ഫോ​​​മി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും തെ​​​റ്റു​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ തി​​​രു​​​ത്താ​​​നും ഇ​​​ത് ഉ​​​പ​​​ക​​​രി​​​ക്കും.

നീ​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ലും ഫോം പൂ​​​രി​​​പ്പി​​​ച്ചു തി​​​രി​​​ച്ചു മേ​​​ടി​​​ക്കു​​​ന്ന​​​തി​​​ന് ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് നേ​​​ര​​​ത്തേ സ​​​മ​​​യ​​​പ​​​രി​​​ധി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തേ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​യാ​​​യ ഡി​​​സം​​​ബ​​​ർ നാ​​​ലു​​​വ​​​രെ കാ​​​ത്തു നി​​​ൽ​​​ക്കാ​​​ന​​​ല്ല ശ്ര​​​മി​​​ച്ച​​​ത്. ഇ​​​ന്ന് 95 ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ഇ​​​ന്ന​​​ലെ ഇ​​​ത് 86 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. ര​​​ണ്ടോ മൂ​​​ന്നോ ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​രാ​​​മ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് : ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ചാ​​​ര​​​ണ ജാ​​​ഥ​​​ക​​​ളും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കി​​​യും ഹൈ​​​ക്കോ​​​ട​​​തി, സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ചു​​​മാ​​​ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശം.

ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​നും ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നു സാ​​​ധ്യ​​​മാ​​​ക​​​ണം. ഇ​​​വ ന​​​ട​​​ത്തു​​​ന്ന സ്ഥ​​​ല​​​വും സ​​​മ​​​യ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യോ സ്ഥാ​​​നാ​​​ർ​​​ഥി​​​യോ പോ​​​ലീ​​​സി​​​നെ മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണം. മ​​​റ്റു​​​ക​​​ക്ഷി​​​ക​​​ളു​​​ടെ യോ​​​ഗ​​​ങ്ങ​​​ളും ജാ​​​ഥ​​​ക​​​ളും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ഛിദ്ര​​​മു​​​ണ്ടാ​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

മ​​​റ്റൊ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെയും പൊ​​​തു​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​ശ്നം സൃ​​​ഷ്ടി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ഒ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ യോ​​​ഗം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കേ മ​​​റ്റൊ​​​രു ക​​​ക്ഷി ഇ​​​തേ സ്ഥ​​​ല​​​ത്ത് ജാ​​​ഥ ന​​​ട​​​ത്താ​​​ൻ പാ​​​ടി​​​ല്ല. ഒ​​​രു പാ​​​ർ​​​ട്ടി​​​യു​​​ടെ ചു​​​വ​​​ർ​​​പ​​​ര​​​സ്യം മ​​​റ്റു ക​​​ക്ഷി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നീ​​​ക്കം ചെ​​​യ്യ​​​രു​​​ത്.

യോ​​​ഗം ന​​​ട​​​ത്തു​​​ന്ന സ്ഥ​​​ല​​​ത്തു നി​​​യ​​​ന്ത്ര​​​ണ ഉ​​​ത്ത​​​ര​​​വോ നി​​​രോ​​​ധ​​​നാ​​​ജ്ഞ​​​യോ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണം. അ​​​ത്ത​​​രം ഉ​​​ത്ത​​​ര​​​വ് നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം.

പൊ​​​തു​​​യോ​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ യോ​​​ഗ​​​സ്ഥ​​​ല​​​ത്ത് ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യോ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്നു​​​മാ​​​സം​​വ​​​രെ ത​​​ട​​​വോ 1000 രൂ​​​പ വ​​​രെ പി​​​ഴ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടും​​​കൂ​​​ടി​​​യോ ശി​​​ക്ഷ ല​​​ഭി​​​ക്കും.

യോ​​​ഗം ന​​​ട​​​ത്താ​​​ൻ ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​യോ മ​​​റ്റു​​​സൗ​​​ക​​​ര്യ​​​മോ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ൻ​​​കൂ​​​ട്ടി അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണം. ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി, അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ ശ​​​ബ്ദ​​​ത്തി​​​ൽ മാ​​​ത്ര​​​മേ ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​വൂ.

ജാ​​​ഥ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യോ സ്ഥാ​​​നാ​​​ർ​​​ഥി​​​യോ ജാ​​​ഥ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ​​​യ​​​വും സ്ഥ​​​ല​​​വും ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​റൂ​​​ട്ടും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന സ​​​മ​​​യ​​​വും സ്ഥ​​​ല​​​വും മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ക്ക​​​ണം. വാ​​​ഹ​​​ന​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​വ​​ണം ജാ​​​ഥ. ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണം നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. ജാ​​​ഥ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്ത് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള പോ​​​ലീ​​​സ് നി​​​ർ​​​ദ്ദേ​​​ശം പാ​​​ലി​​​ക്ക​​​ണം.

ര​​​ണ്ടോ അ​​​തി​​​ല​​​ധി​​​ക​​​മോ രാ​​​ഷ്‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളോ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളോ ഒ​​​രേ സ​​​മ​​​യം ഒ​​​രേ റൂ​​​ട്ടി​​​ലോ അ​​​തേ റൂ​​​ട്ടി​​​ലെ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലോ ജാ​​​ഥ​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ, സം​​​ഘാ​​​ട​​​ക​​​ർ ത​​​മ്മി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ജാ​​​ഥ​​​ക​​​ൾ ത​​​മ്മി​​​ൽ കൂ​​​ട്ടി​​​മു​​​ട്ടാ​​​തി​​​രി​​​ക്കാ​​​നും ഗ​​​താ​​​ഗ​​​ത ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

ഉ​​​ചി​​​ത​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ന് ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ​​​ഹാ​​​യം തേ​​​ടാം. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളു​​​ടെ​​​യോ അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യോ കോ​​​ലം കൊ​​​ണ്ട് ന​​​ട​​​ക്കു​​​ന്ന​​​തും പ​​​ര​​​സ്യ​​​മാ​​​യി ക​​​ത്തി​​​ക്കു​​​ന്ന​​​തും മ​​​റ്റു പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​തും കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

Kerala

എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി നീ​ട്ട​ൽ; കേ​ര​ള​ത്തി​ലെ ‌രാ​ഷ്‌‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ​മ്മ​ർ​ദ​വും കാ​ര​ണ​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നി​​​ര​​​ന്ത​​​ര സ​​​മ്മ​​​ർ​​​ദം തീ​​​വ്ര​​​വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള (എ​​​സ്ഐ​​​ആ​​​ർ) സ​​​മ​​​യ​​​പ​​​രി​​​ധി ഒ​​​രാ​​​ഴ്ച നീ​​​ട്ടാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ പ്രേ​​​രി​​​പ്പി​​​ച്ച പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യ​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

എ​​​സ്ഐ​​​ആ​​​ർ ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ൽ ക​​​മ്മീ​​​ഷ​​​ൻ എ​​​ല്ലാ ആ​​​ഴ്ച​​​യും കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ളി​​​ച്ച യോ​​​ഗ​​​ത്തി​​​ലെ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം മി​​​നി​​​റ്റ്സ് സ​​​ഹി​​​തം കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നു കൈ​​​മാ​​​റി​​​യി​​​രു​​​ന്ന​​​താ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

എ​​​സ്ഐ​​​ആ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ ശേ​​​ഷം ഇ​​​തു​​​വ​​​രെ ആ​​​റ് ആ​​​ഴ്ച മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​സ​​​ർ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചുചേ​​​ർ​​​ത്തി​​​രു​​​ന്നു. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന്, എ​​​സ്ഐ​​​ആ​​​ർ ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഷെ​​​ഡ്യൂ​​​ൾ നീ​​​ട്ടി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​മു​​​ക​​​ൾ പൂ​​​രി​​​പ്പി​​​ച്ചുന​​​ൽ​​​കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ൽ നി​​​ന്നു 11 ലേ​​​ക്കു മാ​​​റ്റി​​​യ​​​തി​​​ലും ക​​​ര​​​ട് വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ൻ​​​പ​​​തി​​​ൽനി​​​ന്ന് 16ലേ​​​ക്കും നീ​​​ട്ടി​​​യ​​​തി​​​ലും ഇ​​​തു ഘ​​​ട​​​ക​​​മാ​​​യി.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം തീ​​​വ്ര​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലെ രാ​​​ഷ്‌‌​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യം ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല. എ​​​സ്ഐ​​​ആ​​​റി​​​നെ​​​തി​​​രേ ഫ​​​യ​​​ൽ ചെ​​​യ്ത കേ​​​സ് നാ​​​ളെ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​രു​​​ന്നു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​നു വേ​​​ണ്ടി​​യും ​ക​​​മ്മീ​​​ഷ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കേ​​​ണ്ടി വ​​​രും.

എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​ക്കു​​​ന്ന മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളെ വി​​​ശ്വാ​​​സ​​​ത്തി​​​ൽ എ​​​ടു​​​ത്ത് എ​​​ല്ലാ ആ​​​ഴ്ച​​​യും യോ​​​ഗം വി​​​ളി​​​ക്കാ​​​റു​​​ണ്ടോ​​യെ​​​ന്ന് ത​​​നി​​​ക്ക് അ​​​റി​​​യി​​​ല്ലെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​യും രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തെ എ​​​സ്ഐ​​​ആ​​​ർ പു​​​രോ​​​ഗ​​​തി അ​​​റി​​​യി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ര​​​ത്ത​​​ൻ കേ​​​ൽ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടാ​​​ൻ ഇ​​​തൊ​​​ക്കെ ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ണ്ടാ​​കാ​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​ത്.

തെ​​​റ്റു​​​ക​​​ളി​​​ല്ലാ​​​ത്ത വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നാ​​​യി നീ​​​ട്ടി​​​യ ഒ​​​രാ​​​ഴ്ച സ​​​മ​​​യ​​​പ​​​രി​​​ധി വി​​​നി​​​യോ​​​ഗി​​​ക്കും. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കോ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കോ ഒ​​​രു അ​​​പ്പീ​​​ലു​​​പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത വി​​​ധം സം​​​ശു​​​ദ്ധ​​​മാ​​​യി പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കാ​​​ൻ ഇ​​​തു​​​വ​​​ഴി സ​​​മ​​​യം ല​​​ഭി​​​ക്കും.

ക​​​ണ്ടെ​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രി​​​ൽ ആ​​​രെ​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​ത്താ​​​ൻ ക​​​ഴി​​​യു​​​മോ എ​​​ന്ന​​​തി​​​നാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​രും രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ബൂ​​​ത്ത് ത​​​ല ഏ​​​ജ​​​ന്‍റു​​​മാ​​​രും (ബി​​​എ​​​ൽ​​​എ) സം​​​യു​​​ക്ത യോ​​​ഗം വീ​​​ണ്ടും ന​​​ട​​​ത്താ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തു​​​വ​​​ഴി അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട ആ​​​രെ​​​ങ്കി​​​ലും ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​കേ​​​ണ്ടി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ, കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ ആ​​​രെ​​​യെ​​​ങ്കി​​​ലും വി​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടെ​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​വ​​​സാ​​​ന ആ​​​ഴ്ച വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കും.

Kerala

നോ​ട്ട​യ്ക്ക് വോ​ട്ടില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ത്ത​​​വ​​​ണ​​​യും ‘നോ​​​ട്ട’​​​യ്ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​കി​​​ല്ല. സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള ആ​​​ർ​​​ക്കും വോ​​​ട്ട് ചെ​​​യ്യാ​​​ൻ വോ​​​ട്ട​​​ർ​​​ക്ക് താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ങ്കി​​​ൽ നോ​​​ട്ട​​​യ്ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ല്ലാ​​​ത്ത​​​ത്.

പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ്, മു​​​ൻ​​​സി​​​പ്പാ​​​ലി​​​റ്റി നി​​​യ​​​മ​​​ങ്ങ​​​ളി​​​ലും ച​​​ട്ട​​​ങ്ങ​​​ളി​​​ലും ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് നോ​​​ട്ട​​​യെ (നി​​​ഷേ​​​ധ​​​വോ​​​ട്ട്) സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​ത്.

അ​​​ക്ഷ​​​ര​​​മാ​​​ല ക്ര​​​മ​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ളും ചി​​​ഹ്ന​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​വി​​​ടെ​​​യു​​​ള്ള​​​ത്.

ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നോ​​​ട്ട​​​യെ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ ചി​​​ല​​​പ്പോ​​​ൾ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളേ​​​ക്കാ​​​ൾ വോ​​​ട്ട് നേ​​​ടി​​​യാ​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ണ്ടിവ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് നോ​​​ട്ട​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്തതെ​​​ന്ന വാ​​​ദ​​​വു​​​മു​​​ണ്ട്.

Kerala

കൊ​ച്ചി​യി​ൽ നി​രോ​ധി​ത പ്രി​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി : കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് 30 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പ്രി​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പ്രി​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​ത ച​ട്ടം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ട​യു​ട​മ​യി​ൽ നി​ന്ന് 50,000 രൂ​പ ഫൈ​ൻ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച പ്രി​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന തു​ട​രും.

National

ഒ​രു വോ​ട്ട് പോ​ലും നീ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല; ബി​ജെ​പി​യെ ഭ​യ​മി​ല്ല: മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: എ​സ്ഐ​ആ​റി​ലൂ​ടെ സം​സ്ഥാ​ന​ത്തെ ഒ​രു വോ​ട്ട് പോ​ലും നീ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ താ​ൻ ഇ​രി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഒ​രാ​ളും എ​സ്ഐ​ആ​റി​നെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​മ​ത പ​റ​ഞ്ഞു.

"എ​ന്തി​നാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പോ​ലും വ്യ​ക്ത​ത​യി​ല്ല. ബം​ഗ്ലാ​ദേ​ശി​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കാ​നാ​ണെ​ന്നാ​ണ് പ​റ‍​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​ധ്യ​പ്ര​ദേ​ശി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും എ​ന്തി​നാ​ണ് എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത്.'- മ​മ​ത ചോ​ദി​ച്ചു.

"ഒ​രു കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും ഓ​ർ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഇ​തേ വോ​ട്ട​ർ പ​ട്ടി​ക വ​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ണ് നി​ങ്ങ​ൾ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ഈ ​വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ആ​ളു​ക​ളെ നീ​ക്കം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും രാ​ജി​വ​ച്ച് പു​റ​ത്തു​പോ​ക​ണം. അ​താ​ണ് വേ​ണ്ട​ത്.'-​മ​മ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

Kerala

ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണം: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി

 തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ർ​​പ​​റേ​​ഷ​​ൻ മു​​ട്ട​​ട വാ​​ർ​​ഡി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യ വൈ​​ഷ്ണ സു​​രേ​​ഷി​​ന്‍റെ പേ​​ര് വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ നി​​ന്നു നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി നീ​​ക്കി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​വ​​ശ്യ​​പ്പെ​​ട്ടു പ​​രാ​​തി.

ര​​ണ്ടു ഭാ​​ഗ​​വും കേ​​ൾ​​ക്കാ​​തെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച കോ​​ർ​​പ​​റേ​​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വീ​​ണ എ​​സ്. നാ​​യ​​രാ​​ണ് സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

വൈ​​ഷ്ണ​​യു​​ടെ പേ​​ര് വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ നി​​ന്ന് അ​​ന​​ധി​​കൃ​​ത​​മാ​​യി നീ​​ക്കി​​യ ന​​ട​​പ​​ടി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം കോ​​ർ​​പ​​റേ​​ഷ​​ൻ ഇ​​ല​​ക്ട​​റ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ഓ​​ഫീ​​സ​​റും ഹി​​യ​​റിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യ ജി.​​ആ​​ർ. പ്ര​​താ​​പ​​ച​​ന്ദ്ര​​ൻ, ജി.​​എം. കാ​​ർ​​ത്തി​​ക എ​​ന്നി​​വ​​രു​​ടെ ഭാ​​ഗ​​ത്തു കു​​റ്റ​​ക​​ര​​മാ​​യ വീ​​ഴ്ച സം​​ഭ​​വി​​ച്ചു. ഏ​​തൊ​​രു പ​​രാ​​തി​​യി​​ലും തീ​​ർ​​പ്പ് ക​​ല്പി​​ക്കു​​ന്പോ​​ൾ ര​​ണ്ടു ഭാ​​ഗ​​വും കേ​​ൾ​​ക്കേ​​ണ്ട​​തു​​ണ്ട്.

എ​​ന്നാ​​ൽ, വൈ​​ഷ്ണ​​യു​​ടെ ഭാ​​ഗം കേ​​ൾ​​ക്കാ​​തെ പ​​രാ​​തി​​ക്കാ​​ര​​ന്‍റെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്രം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി ഗു​​രു​​ത​​ര​​മാ​​യ നി​​യ​​മ​​ലം​​ഘ​​ന​​മാ​​ണ്. ഇ​​ത് രാ​​ഷ്ട്രീ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ടെ ഭാ​​ഗ​​മാ​​ണോ എ​​ന്നു സം​​ശ​​യ​​മു​​ണ്ട്.

വൈ​​ഷ്ണ​​യു​​ടെ പേ​​ര് നീ​​ക്കാ​​നു​​ള്ള ആ​​ക്ഷേ​​പ​​യി​​ന്മേ​​ൽ ഹി​​യ​​റിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ജി.​​ആ​​ർ. പ്ര​​താ​​പ​​ച​​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വി​ൽ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ പ്ര​​തി​​പാ​​ദി​​ക്കു​​ന്നു. വൈ​​ഷ്ണ മു​​ട്ട​​ട​​യി​​ലെ മേ​​ൽ​​വി​​ലാ​​സ​​ത്തി​​ലെ താ​​മ​​സ​​ക്കാ​​രി​​യാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യി​​ട്ടും രേ​​ഖ​​ക​​ൾ മു​​ഖ​​വി​​ല​​യ്ക്കെ​​ടു​​ക്കാ​​തെ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി ഗു​​രു​​ത​​ര​​മാ​​യ കൃ​​ത്യ വി​​ലോ​​പ​​മാ​​ണെ​​ന്നും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

Kerala

പ​ത്രി​ക സ​മ​ർ​പ്പ​ണം ഇ​ന്നു മൂ​ന്നു​വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​പ​​​രി​​​ധി ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. നാളെ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം യോഗ്യരായ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 24 ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ​​​യാ​​​ണ്. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ, മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. മ​​​ല​​​യാ​​​ളം അ​​​ക്ഷ​​​ര​​​മാ​​​ല ​​​ക്ര​​​മ​​​ത്തി​​​ലാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​ര് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക. സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര്, വി​​​ലാ​​​സം, അ​​​നു​​​വ​​​ദി​​​ച്ച ചി​​​ഹ്നം എ​​​ന്നി​​​വ​​​യാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​വു​​​ക. റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ഞ്ചാ​​​യ​​​ത്ത്/​​​മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ഓ​​​ഫീ​​​സി​​​ലും മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​ജ​​​ന്‍റ്

മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​രോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​ജ​​​ന്‍റി​​​നെ നി​​​യ​​​മി​​​ച്ചുകൊ​​​ണ്ടു​​​ള്ള ഫാ​​​റം 8 ലു​​​ള്ള നോ​​​ട്ടീ​​​സ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്ക് ന​​​ൽ​​​കാം.

നി​​​ക്ഷേ​​​പത്തുക പ​​​ണ​​​മാ​​​യി നൽകാം

നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക​​​യോ​​​ടൊ​​​പ്പം കെ​​​ട്ടി​​​വ​​​യ്‌​​​ക്കേ​​​ണ്ട നി​​​ക്ഷേ​​​പ​​​ത്തുക വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്ക് പ​​​ണ​​​മാ​​​യി ന​​​ൽ​​​കാം. ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ത്തി​​​ലും ട്ര​​​ഷ​​​റി​​​യി​​​ലും തു​​​ക അ​​​ട​​​യ്ക്കാം.

ഇതുവരെ പത്രിക സമർപ്പിച്ചവർ 64,814

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​പ​​​​രി​​​​ധി ഇ​​​​ന്ന് അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​നി​​​​രി​​​​ക്കേ ഇ​​​​തു​​​​വ​​​​രെ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത് 64,814 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ. ഇ​​​​തി​​​​ൽ 35,173 വ​​​​നി​​​​ത സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും 29,640 പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രു​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ വ​​​​രെ പ​​​​ത്രി​​​​ക ന​​​​ൽ​​​​കി​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ വ​​​​രെ 95369 നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക​​​​ക​​​​ൾ ല​​​​ഭി​​​​ച്ചു. ഒ​​​​രു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്ക് മൂ​​​​ന്നു സെ​​​​റ്റ് പ​​​​ത്രി​​​​ക​​​​ക​​​​ൾ വ​​​​രെ ന​​​​ൽ​​​​കാം. ഇ​​​​ന്ന​​​​ലെ മാ​​​​ത്രം 36,153 പ​​​​ത്രി​​​​ക​​​​ക​​​​ൾ ല​​​​ഭി​​​​ച്ചു. തൃ​​​​ശൂ​​​​രി​​​​ലാ​​​​ണ് ഇ​​​​തു​​​​വ​​​​രെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ മ​​​​ത്സ​​​​ര രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. 7550 പേ​​​​രാ​​​​ണ് ഇ​​​​വി​​​​ടെ ഇ​​​​തു​​​​വ​​​​രെ പ​​​​ത്രി​​​​ക ന​​​​ൽ​​​​കി​​​​യ​​​​ത്. മ​​​​ല​​​​പ്പു​​​​റ​​​​ത്ത് 7137 പേ​​​​രും പാ​​​​ല​​​​ക്കാ​​​​ട് 7036 പേ​​​​രും പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​പ്പിച്ചു.

മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മ​​​​ത്സ​​​​ര രം​​​​ഗ​​​​ത്തു​​​​ള്ള​​​​ വ​​​​ർ: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 5664, കൊ​​​​ല്ലം- 3680, പ​​​​ത്ത​​​​നം​​​​തി​​​​ട്ട- 2167, ആ​​​​ല​​​​പ്പു​​​​ഴ- 3634, കോ​​​​ട്ട​​​​യം- 3364, ഇ​​​​ടു​​​​ക്കി- 2098, എ​​​​റ​​​​ണാ​​​​കു​​​​ളം- 5303, കോ​​​​ഴി​​​​ക്കോ​​​​ട്- 6284, വ​​​​യ​​​​നാ​​​​ട്- 1976, ക​​​​ണ്ണൂ​​​​ർ- 6033, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്- 2888.

Latest News

Up